വഴിക്കടവ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാടിന്റെ ഫഌക്സ് ബോര്‍ഡിനോടും സിപിഎമ്മിന്റെ അസഹിഷ്ണുത. വഴിക്കടവ് പഞ്ചായത്തിലെ നാരേക്കാവില് എന്‍ഡിഎ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡിന് മുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്റ്റിക്കറുകള്‍ വ്യാപകമായി ഒട്ടിച്ചിരിക്കുകയാണ്. സമ്പന്നനും വ്യവസായ പ്രമുഖനുമായ പി.വി.അന്‍വറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പക്ഷേ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മണ്ഡലത്തിലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. ഒന്നില്‍ കൂടുതല്‍ ബ്രാഞ്ച് കമ്മറ്റികള്‍ മുഴുവനായും രാജിവെക്കുകയും ചെയ്തിരുന്നു. രാജിവെച്ച സിപിഎം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിയായ ഗിരീഷിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് സിപിഎമ്മുകാര്‍ രോക്ഷാകുലരാക്കാന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: