തിരുവല്ല: ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവല്ല നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തിയാക്കി മുന്നണികള്‍ കൂടുതല്‍ പ്രചരണത്തിലേക്ക് കടന്നു.മൂന്നുമുന്നണികള്‍ക്കും വ്യക്തമായ സാധീനമുള്ള തിരുവല്ലയില്‍ പ്രചരണത്തില്‍ ഒരുപടിമുന്നിലാണ് ബിജെപിയും സഖ്യക്ഷികളും.പടലപിണക്കങ്ങളും വലിയേട്ടന് നിലപാടുകളും തലവേദനയായ ഇടത് വലത് മുന്നണികള്‍ക്ക് പ്രചരണത്തിന്റെ മുഖ്യധാരയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
ദേശീയ ജനാധിപത്യസഖ്യത്തിന് വേണ്ടി ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് കളത്തിലെത്തുമ്പോള്‍ ഏറെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍.നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള പൊതുജനസമ്മതിയും വിവിധ വിഭാഗം ജനങ്ങളുമായുളള വ്യക്തിബന്ധവും വിജയം സുനിശ്ചിതമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
ഇത് പ്രചാരണത്തിലും വന്‍ ആവേശമുയര്ത്തുത്തു.ഇതിനോടകംതന്നെ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ച അദ്ദേഹം വിവിധ മത, സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മുന്നേറ്റം വര്‍ദ്ധിപ്പിക്കാന്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തുകള്‍ നേടിയെടുക്കുകയും കവിയൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിഞ്ഞതിന്റെ പിന്‍ബലവും ഇത്തവണ കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്.പ്രദേശത്തെ ചുവരുകളെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ എന്‍ഡിഎക്കുവേണ്ടി ചായമണിഞ്ഞു.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പോസ്റ്ററുകളും കമാനങ്ങളും നിറഞ്ഞിട്ടുണ്ടു.പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് തിരുമൂലപുരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: