പരപ്പനങ്ങാടി: എന്റെ കേരളം പ്രകടനപത്രിക കൂട്ടായ്മ വോട്ടര്‍മാര്‍ക്ക് നവ്യാനുഭവമായി. തിരുരങ്ങാടി മണ്ഡലവികസനത്തിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ നിര്‍ദേശങ്ങളും വികസന കാഴ്ചപ്പാടുകളും പരിപാടിയില്‍ പങ്കുവെക്കപ്പെട്ടു. തികച്ചും ജനകീയ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നുമുണ്ടായി. വിവര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പൊതുജനങ്ങളുമായി സംവദിച്ചു, വിവിധ വിഷയങ്ങളെ കുറിച്ച് ചെറീത് ലാല്‍, വി.മനോജ്, സുന്ദരന്‍ തറയില്‍, എം.രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഐടി കോ ഓര്‍ഡിനേറ്റര്‍ പി.പിഗണേശന്, അനില്‍കുമാര്‍, ഉള്ളേരി സുബ്രമണ്യന്‍, പി.ജഗന്നിവാസന്‍, വത്സരാജ്, ബാലമുരളികൃഷ്ണന്‍, സി.ജയദേവന് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: