മലപ്പുറം: കേരള വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനായി ‘എന്റെ കേരളം’ പദ്ധതിയുമായി ബിജെപി പ്രചരണ പരിപാടികള്‍ സംഘടപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന വികസന ചര്‍ച്ചയാണ് എന്റെ കേരളം. 140 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കും കേരള വികസനത്തെക്കുറിച്ചുള്ള ആശയങ്ങളും സംശയങ്ങളും സംസ്ഥാന പ്രസിഡന്റ് കുമ്മനവുമായി പങ്കുവെക്കാം. ഇന്ന് മുതല്‍ 12 വരെ എല്ലാ ദിവസവും വൈകീട്ട് ആറ് മുതല്‍ 8.30 വരെയാണ് പരിപാടി. സാമൂഹിക പ്രവര്‍ത്തകരും വിവിധ മേഖലകളിലെ വിദഗദ്ധരും അടങ്ങുന്ന അഞ്ചംഗ പാനല്‍ ആയിരിക്കും ചര്‍ച്ചകള്‍ നയിക്കുക. പരിസ്ഥതി, രാഷ്ട്രീയം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം എന്നിവക്ക് ഊന്നല്‍ കൊടുക്കുന്ന ചര്‍ച്ചകളാണ് പ്രധാനമായും നടക്കുക. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ഒരേ സമയം 14 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി കുമ്മനം ചര്‍ച്ച നടത്തും. ഇതിനായി ഹൈടെക് വാനുകള്‍ ഓരോ മണ്ഡലത്തിലും എത്തും. വിവിധ തുറകളിലുള്ള വോട്ടര്‍മാരെ നേരില്‍ക്കണ്ട് അഭിപ്രായങ്ങള്‍ ശേഖരിക്കാനായി യുവാക്കളുടെ വോളണ്ടിയര്‍മാര്‍ സംഘത്തെയും പാര്‍ട്ടി രംഗത്തിറിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി അഭിപ്രായങ്ങള്‍ സ്വരൂപിക്കുമ്പോള്‍ പ്രത്യേക പരിശീനലനം ലഭിച്ച വോളണ്ടിയര്‍മാര്‍ ജോലി സ്ഥലങ്ങളിലും കവലകളിലും പോയി വോട്ടര്‍മാരെക്കണ്ട് അഭിപ്രായങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ വഴിയും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കും എന്റെ കേരളം ഓണ്‍ലൈന്‍.ഛൃഴ എന്ന പേരിലുള്ള വെബ്സൈറ്റും, സോഷ്യന്‍ മീഡിയാ പേജുകളും, യഷു4ലിലേ സലൃമഹമാ@ഴാമശഹ.രീാ എന്ന ഇമെയിലിലൂടെയും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് മലപ്പുറത്ത് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പി.ഗണേശന്, മോഡറേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: