കല്‍പ്പറ്റ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടോത്തുമ്മല്‍ കാനഞ്ചേരി അരുണാലയത്തില്‍ മാടമന ഈശ്വരന് എബ്രാന്തിരിയുടെ മകന് ഹരികൃഷ്ണ (24) നാണ് മരിച്ചത്. കല്‍പ്പറ്റ ബൈപ്പാസില്‍ തിങ്കളാഴ്ച മൂന്നു മണിക്കാണ് സംഭവം. കൈനാട്ടി കെ.വി.ആര്. ബജാജിലെ ജീവനക്കാരനായ ഹരികൃഷ്ണന് ബാങ്കിലേക്ക് പോവുകയായിരുന്നു. കല്പറ്റയില് നിന്ന് സുല്‍ത്താന്‍ബത്തേരി ഭാഗത്തേക്കുപോവുകയായിരുന്ന ലോറി ഹരികൃഷ്ണന് സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈശ്വരന് എബ്രാന്തിരി പൂതാടി ശിവക്ഷേത്രത്തിലെ പൂജാരിയാണ്. അമ്മ: സാവിത്രി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന് (എച്ച്.ഡി.എഫ്.സി.ബാങ്ക്, കല്‍പ്പറ്റ). കൃഷ്ണപ്രിയ (സി.എം. കോളേജ് വിദ്യാര്‍ഥിനി). ശവസംസ്കാരം ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: