വേദം എല്ലാ ജനങ്ങള്‍ക്കും അധികാരപ്പെട്ടതാണെന്നുള്ളതിന്റെ ആധികാരികമായ തെളിവ് വേദം തന്നെയാണ്. വേദം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രര്‍ക്കും അവരുടെ ചരണങ്ങളില്പ്പെട്ടവര്ക്കും ഉപദേശിക്കാമെന്നും ഋഗ്വേദം പറയുന്നു. ഭാരതീയ ദര്‍ശനങ്ങളുടെ മനോഹരവും അതിശക്തവുമായ സാമൂഹ്യ ഐക്യത്തിന്റെയും ഹിന്ദുധാര്മികതയുടേയും കണ്ണാടി പ്രതിഷ്ഠ വായനക്കാര്ക്കുനേരെ വയ്ക്കുകയാണ് പ്രൊഫ. ടോണി മാത്യുവിന്റെ ഹൈന്ദവദര്‍ശനം എന്ന ഗ്രന്ഥം. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകര്. വില. 230 രൂപ. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികളിലേക്ക്…
”ഡോ.പല്‍പ്പു, ശ്രീനാരായണഗുരു, മഹാകവി കുമാരനാശാന്, ടി.കെ. മാധവന്, സി.കേശവന്, മന്നത്ത് പത്മനാഭന് തുടങ്ങിയ മഹാരഥന്മാരേയും വിവേകാനന്ദന് സ്വാധീനിക്കുകയുണ്ടായി. ‘ഇന്ത്യയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപ്പിടിയില്‍ തൂക്കിയിട്ടുതന്നെ വേണം’ എന്ന വിവേകാനന്ദന്റെ മൊഴിയില്‍ നിന്നും പ്രചോദനം നേടിയ ഡോ. പല്‍പ്പുവാണ് ആധ്യാത്മികരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം സ്ഥാപിക്കുകയും അവശജനോദ്ധാരണത്തിനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രഥമ വ്യക്തി.
ഗുരു പ്രസിഡന്റും കുമാരനാശാന് സെക്രട്ടറിയുമായാണ് ശ്രീനാരായണധര്‍മ പരിപാലന യോഗം സമാരംഭച്ചത്. യോഗത്തിന്റെ മുഖപത്രമായ ‘ ഈഴവ ഗസ്റ്റ്’ എന്നറിയപ്പെട്ട ‘ വിവേകോദയം’ മാസികയുടെ പേരില്‍പ്പോലും സ്വാമിയെ അനുസ്മരിക്കുന്നുണ്ട്. വിവേകാനന്ദന്റെ ആശയാദര്‍ശങ്ങളെ വിശദമാക്കുന്ന ലേഖനങ്ങള്‍ മിക്ക ലക്കങ്ങളിലും ചേര്‍ത്തിരുന്നു. വിവേകാനന്ദ സൂക്തങ്ങള്‍ എല്ലാ ലക്കത്തിലും ഉദ്ധരണിയായി കൊടുത്തിരുന്നു.
ബംഗാളിലെ ജീവിതവും പഠനവും വിവേകാനന്ദനെ കൂടുതലറിയാന്‍ ആശാനെ സഹാക്കുകയും ചെയ്തു. സ്വാമിയുടെ രാജയോഗം എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയില്‍ കുമാരാനാശാന്‍ സ്വാമിയുടെ ലഘുജീവചരിത്രം രേഖപ്പെടുത്തുകയും സ്വാമിയെ പ്രകീര്‍ത്തിക്കുന്ന ഏതാനും ശ്ലോകങ്ങള്‍ ചേര്‍ക്കുകയും ചെയ്തു”.
”മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളും തമ്മിലുണ്ടായിരിക്കേണ്ട പ്രകൃതിദത്തമായ അനുപാതത്തിന് കോട്ടം സംഭവിച്ചിരിക്കുന്നു. മാംസക്കൊതിയന്മാരായ നമ്മള് പക്ഷിമൃഗാദികളെ കൊന്നൊടുക്കുകയാണ്. വൃക്ഷലതാദികളെ വെട്ടിനശിപ്പിക്കുന്നു. ശവം ചവിട്ടിയുള്ള ഈ പോക്ക് ഉയരത്തിലേക്കോ എന്നാലോചിക്കുക. പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യരെന്ന് ചിന്തിച്ച ഭാരതീയ ഋഷീശ്വരന്മാരെയാണ് നാം മാതൃകയാക്കേണ്ടത്.
അഹിംസാ പരമോ ധര്‍മ എന്നാണവര്‍ പറഞ്ഞത്. ഒന്നിനെയും ഹിംസിക്കരുത്. അത് മനുഷ്യനാകട്ടെ, മൃഗമാകട്ടെ, വൃക്ഷമാകട്ടെ, ഏതായാലും. സമസ്തജീവജാലങ്ങളോടുമുള്ള ഈ സഹോദര്യഭാവമാണ് പരിവ്രാജകരുടെ പരിസ്ഥിതി ദര്‍ശനത്തിന്റെ കാതല്‍. വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും നിറഞ്ഞുനില്ക്കുന്ന പാരിസ്ഥിതികാവബോധം ആധുനിക ശാസ്ത്രജ്ഞന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: