തേഞ്ഞിപ്പലം: ആവിഷ്ക്കാര സ്വാതന്ത്ര്യം രാജ്യദ്രോഹത്തിനുള്ള അനുമതിയല്ല എന്ന സന്ദേശം ഉയര്‍ത്തി കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വാഭിമാന സദസ്സ് സംഘടിപ്പിച്ചു. ഭാരതീയ വിചാരകേന്ദ്രവും എബിവിപിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ചടങ്ങില്‍ ഡോ.എന്‍.ആര്.മധു മുഖ്യപ്രഭാഷണം നടത്തി. ആധുനിക ലോകത്തിന് മത-സായുധ ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദ സിദ്ധാന്തത്തിനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് സിദ്ധാന്തത്തിനും സമാനതകളേറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതയെ തകര്‍ക്കുക ഖിലാഫത്ത് പുനസ്ഥാപിക്കുക എന്ന സിമിയുടെ പഴയ മുദ്രാവാക്യമാണ് എസ്എഫ്ഐ നെഞ്ചേറ്റുന്നത്. ഭാരതത്തെ സാംസ്കാരികമായി തര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകളെയാണ് കൂട്ടുപിടിച്ചത്. ഇവരുടെ സൗജന്യം പറ്റികൊണ്ടാണ് ഭാരതത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന കലാലയങ്ങളില്‍ വേരുറപ്പിച്ചത്. അല്‍ഖൈ്വദ ഭീകരന്റെ കവിത പഠിപ്പിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ ദേശസ്നേഹികള്‍ സമരം ചെയ്തപ്പോള്‍ എസ്എഫ്ഐയുടെ സമരം കവിത പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. പക്ഷേ ഇതെല്ലാം നടത്തുന്ന ഇടതുസംഘടനകള്‍ ഒന്ന് ഓര്‍മ്മിക്കണം ദേശീയതക്ക് നേരെയുള്ള ഏത് നീക്കത്തെയും ചെറുക്കാനുള്ള ബോധവും കരുത്തും ഇവിടുത്തെ ജനത പാരമ്പര്യമായി ആര്ജ്ജിച്ചുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സംഘചാലക് കെ.ചാരു. യശോധര ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ടി.എന്‍.മുരളി സ്വാഗതവും രാംശക്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: