കരുവാരക്കുണ്ട്: വേനല്‍ കനത്തതോടെ മലയോര മേഖലയില്‍ തീപിടുത്തം വ്യാപകമാവുന്നു. പുത്തനഴിയിലുണ്ടായ തീപിടുത്തതില്‍ ഇരുപത് ഏക്കര്‍ റബ്ബര്‍ കൃഷി കത്തി നശിച്ചു. മാത്യൂ സെബാസ്റ്റ്യന്റെ ഉടമസ്ഥയിലുളള മലമുകളിലെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് തീ പടര്‍ന്നത്. സമീപ പ്രദേശങ്ങളില്‍ ആള് താമസമില്ലാത്തതിനാല്‍ തീ പടര്‍ന്നത് അറിയാന്‍ കഴിഞ്ഞില്ല ഇതോടെ ഇരുപത് ഏക്കറിലേക്ക് തീ പടരുകയായിരുന്നു. മൂന്ന് വര്‍ഷം പ്രായമായ റബ്ബര്‍ തൈക്കളാണ് കത്തി നശിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുവ്വൂരിലുണ്ടായ തീപിടുത്തത്തില്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. തിരുവാലിയിലുളള അഗ്നിശമനസേനയുടെ സഹായം അഭ്യാര്ത്ഥിച്ചിരുന്നങ്കിലും സേനക്ക് എത്താന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: