തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. മികച്ച നടനായുള്ള മത്സരത്തില്‍ മമ്മൂട്ടി, പ്രഥ്വിരാജ് എന്നിവരാണ് മുന്നില്‍. മഞ്ജു വാരിയര്‍, പാര്‍വതി എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ എന്ന് നിന്റെ മൊയ്തീന്, പത്തേമാരി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ തരംഗമുണ്ടാക്കുമോ എന്നാണ് ചലച്ചിത്ര പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ഈ ചിത്രങ്ങളിലെ ആഭിനയത്തിനാണ് മമ്മൂട്ടിയും പ്രഥ്വിരാജും തമ്മില്‍ മത്സരിക്കുന്നത്. ഇവരെ കൂടാതെ കുമ്പസാരം, സുസു സുധി വാത്മീകം എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും വലിയ ചിറകുള്ള പക്ഷിയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും പട്ടികയിലുണ്ട്. കാഞ്ചനമാലയായി പ്രേക്ഷകരുടെ മുന്നിലെത്തിയ പാര്‍വ്വതിയാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: