കണ്ണൂര്‍: കാര്‍ഷിക മേഖല വികസനത്തിനും ജലസംരക്ഷണ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ്. മൊത്തം 103,53,73,500 രൂപ വരവും 98,69,00,000 രൂപ ചെലവും 4,84,73,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2016-17 വര്‍ഷത്തെ ബജറ്റ് വിഹിതമായി 25,38,94,000 രൂപയും എസ്സി വിഭാഗത്തില്‍ 5,55,13,000 രൂപയും എസ് ടി ഉപവിഭാഗത്തില്‍ 1,74,29,000 രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 2,52,16,000 രൂപയും പ്രതീക്ഷിക്കുന്നു. റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ 31,87,79,000 രൂപയും റോഡ് ഇതര മെയിന്റനന്‍സ് വിഭാഗത്തില്‍ 7,13,54,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വികസന കേന്ദ്രം കെട്ടിട വാടകയിനത്തില്‍ 34 ലക്ഷം രൂപയും വരവ് പ്രതീക്ഷിക്കുന്നുണ്ട്.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി 18.05 കോടി രൂപയുടെ പദ്ധതികളാണ് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. മത്സ്യബന്ധന മേഖലയുടെ വികസനത്തിന് 2.45 കോടിയുടെയും വിദ്യാഭ്യാസ-സാംസ്കാരിക മേഖലയില്‍ 2.78 കോടിയുടെയും പദ്ധതികളുണ്ട്. ജില്ലയെ സ്ത്രീസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ 2 കോടി രൂപയുടെ പ്രവര്‍ത്തന പരിപാടികളും ബജറ്റ് വിഭാവനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, ഷീ ടോയ്ലറ്റുകള്, ജില്ലാ ആശുപത്രിയില്‍ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്കാന്- പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞ് പദ്ധതി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് അഴുക്കില്‍നിന്ന് അഴകിലേക്ക് എന്ന പേരില്‍ പ്രത്യേക ജലസംരക്ഷണ പദ്ധതിയുമുണ്ട്. പുഴയുടെയും ജലാശയങ്ങളുടെയും സ്വാഭാവിക ജൈവഘടന തിരിച്ചുപിടിച്ച് പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകയാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി പി ദിവ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജില്ലയില്‍ മത്സ്യകുഞ്ഞുങ്ങളുടെ വിത്തുല്പാദനകേന്ദ്രം സ്ഥാപിച്ച് അവയെ പുഴകളിലും ജലാശയങ്ങളിലും നിക്ഷേപിച്ച് മാലിന്യരഹിതമാക്കാന്‍ കഴിയുമെന്നാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെ മാത്രമേ സ്ഥായിയായ വികസനം സാധ്യമാകൂ എന്ന് ബജറ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, അജിത് മാട്ടൂല്‍, കെ.നാണു, സണ്ണി മേച്ചേരി, പി.ഗൗരി, കെ.പി.ചന്ദ്രന് മാസ്റ്റര്‍, സുമിത്രഭാസ്കരന്, ആര്.അജിത, പി.പി.ഷാജിര്‍, കെ.പി.ജയബാലന്‍ മാസ്റ്റര്‍, കെ. മഹിജ, പി.വിനീത, മാര്‍ഗരറ്റ് ജോസ്, ജാനകി ടീച്ചര്‍, പി.കെ.സരസ്വതി, ടി.ആര്.സുശീല, കെ.കെ. രാജീവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എം. കെ. ശ്രീജിത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: