കറുകച്ചാല്‍: രണ്ടു ദിവസമായി കറുകച്ചാല്‍, നെടുംകുന്നം വില്ലേജുകളില്‍ മണ്ണെടുപ്പും കടത്തലും നിരോധിച്ചുകൊണ്ട് ഉത്തരവ് നിലനില്ക്കുമ്പോള് കഴിഞ്ഞദിവസം രാത്രി ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ച് മണ്ണെടുക്കാന്‍ ശ്രമം. പതിനഞ്ചാം വാര്‍ഡില്‍ ചിറക്കല്‍ ഭാഗത്ത് കുന്നിടിക്കാന് വന്ന മണ്ണ് മാഫിയയെ നാട്ടുകാര്‍ തടഞ്ഞു.
അയല്‍സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളടങ്ങുന്ന നൂറില്‍പ്പരം നാട്ടുകാരാണ് മണ്ണെടുപ്പ് തടഞ്ഞത്. മണ്ണുമാന്തിയന്ത്രങ്ങളുടെ ഇരമ്പല്‍കേട്ട് രാത്രിസമയത്ത് ജനങ്ങള്‍ ഓടിക്കൂടുകയും മണ്ണുകയറ്റിയ ലോറികള്‍ തടയുകയും ചെയ്തതിനെത്തുടരന്ന് കറുകച്ചാല്‍ പോലീസ് എത്തി. എന്നാല്‍ പോലീസ് മണ്ണുമാഫിയ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കുകയും ജനങ്ങളുടെ പരാതികള്‍ ചെവിക്കൊണ്ടില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി തുടര്‍ന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പിനോട് പതിനഞ്ചാം വാര്‍ഡ് ഗ്രാമസഭ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കളക്ടറുടെ സ്പെഷ്യല്‍ പെര്‍മിറ്റ് ഉണ്ട് എന്നപേരില്‍ വീണ്ടും മണ്ണെടുക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: