തലയോലപ്പറമ്പ് : പഞ്ചായത്ത് ഓഫീസിനുസമീപമുള്ള ഫര്‍ണീച്ചര്‍ വര്‍ക്ക്ഷോപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് കരുതപ്പെടുന്നു. പുലര്‍ച്ചെ 4.30ന് ചന്തയിലേക്കെത്തിയ വ്യാപാരികളാണ് കെട്ടിടത്തില്‍ തീപുകയുന്നത് കാണുന്നത്.
പുളിവേലില്‍ സണ്ണിയുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പിലാണ് അപകടമുണ്ടായത്. ഫര്‍ണിച്ചറുകളും യന്ത്രങ്ങളുമെല്ലാം കെട്ടിടത്തില്‍ പൂര്‍ണമായും കത്തിയമര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീഅണച്ചത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. ഏകദേശം 98 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: