ന്യൂദല്‍ഹി: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ ജെഎന്‍യുവിലെ മറ്റൊരു വിദ്യാര്‍ഥി കൂടി പോലീസ് കസ്റ്റഡിയില്‍. അശുതോഷ് കുമാറാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നേരത്തെ പോലീസിനു കീഴടങ്ങിയിരുന്നു.
മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണ് ദല്‍ഹി പോലീസ് നടപ്പാക്കുന്നതെന്നു ഉന്നത തലത്തില്‍ നിന്ന് പോലീസിന് കൃത്യമായ നിര്‍ദേശം ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് സമന്‍സെന്നും അശുതോഷ് പ്രതികരിച്ചു. പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്സല് ഗുരുവിന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് ദേശ വിരുദ്ധ മുദ്രാവാക്യ മുഴക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആറോളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ച ഇരുപതിലധികം വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്കുന്ന സൂചന. അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: