കൊട്ടാരക്കര: സ്വകാര്യബസുകളില്‍ മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ 24 ബസുകള്‍ക്കെതിരെ കേസെടുക്കുകയും ഒരു ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. മത്സരഓട്ടവും ബസ് ജീവനക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റവും സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെയാണ് കര്‍ശന പരിശോധന നടത്താന്‍ കൊട്ടാരക്കര ജോയിന്റ് ആര്‍ടിഒ ഡി.മഹേഷ് നിര്‍ദ്ദേശം നല്‍കിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു കണ്സഷന് നിഷേധിച്ചതിനും മത്സരഓട്ടം നടത്തിയതിനുമാണ് 24 ബസുകള്‍ക്കെതിരെ കേസെടുത്തത്. കൊട്ടാരക്കര ശാസ്താംകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന വീണ എന്ന ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ബസ്സില്‍ നടത്തിയ പരിശോധനയില്‍ വേഗമാനകം വിഛേദിച്ചതായും സീറ്റുകള്‍ ഇളകിയും കമ്പികളും ബോഡിയും ദ്രവിച്ചിളകിയ നിലയിലുമായിരുന്നു. ബസിലെ ലൈറ്റുകളും പ്രവര്ത്തിച്ചിരുന്നില്ലന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: