തിരുവനന്തപുരം: നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ വിഎസ്ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആറ് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്.
വിഎസ്ഡിപി ട്രഷറർ അജോയ് പുന്നക്കാടും മകനും മറ്റു രണ്ടു പേരുമാണ് മുദ്രാവാക്യം വിളിച്ചത്. ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള തുടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
ഇവരെ സുരക്ഷാ ജീവനക്കാര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് നീക്കി. ഇവരിപ്പോള്‍ ചീഫ് മാര്‍ഷലിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, സമരക്കാരുടെ കൂടെയുണ്ടായിരുന്ന ആറ് വയസുകാരനോട് വാച്ച് ആന്റ് വാര്‍ഡ് മോശമായി പെരുമാറിയെന്ന് ആരോപിച്ചും തര്‍ക്കമുണ്ടായി
വൈകുണ്ഡസ്വാമിക്ക് സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണം, നാടാര്‍ സംവരണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വച്ചത്. ഏത് എംഎല്‍എയുടെ ശുപാര്‍ശയിലാണ് സഭയില്‍ ഇവരെത്തിയതെന്ന് പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: