മാഹി: മാഹി സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള 38-ാമത് മയ്യഴി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമന്റ് 28ന് മാഹി സ്പോര്‍ട്സ് മൈതാനിയില്‍ തുടക്കംകുറിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 28ന് പോണ്ടിച്ചേരി സോക്കര്‍ അക്കാഡമിയും എടാട്ടുമാമല് എംആര്‍സിയും 29ന് ആലു ലക്കി സ്റ്റാറും വയനാട് എ.എഫ്സിയും മാര്‍ച്ച് 3ന് ഉച്ചരക്കടവ് എവൈസിയും പടന്ന നെക്സ്റ്റല്‍ ഫൂട്ടേര്സും 4ന് കൂത്തുപറമ്പ് ഹണ്ടേഴ്സും ബാംഗ്ലൂര്‍ റോണ്ട് എഫ്സിയും 6ന് തൃശ്ശൂര്‍ ആലുക്കാസും ന്യൂമാഹി പിഎംഎഫ്സിയും 9ന് കോഴിക്കോട് ബ്ലാക്ക് ആന്റ് വൈറ്റും, അരികോട് മെഡി ഗാര്‍ഡും, 10ന് മമ്പാട് ഫ്രണ്ട്സും പാലക്കാട് അദിലാഫും 11ന് മാഹി മൈതാനം ബ്രദേര്‍സും, മാവൂര്‍ ജവഹറും മത്സരിക്കും. മാര്‍ച്ച് 12, 13, 15 തിയ്യതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലും 14, 16 തിയ്യതികളില്‍ സെമി ഫൈനലുകളും 18ന് ഫൈനലും നടക്കും പത്രസമ്മേളനത്തില്‍ പാലോളി മുഹമ്മദ്, കെ.പി.സുനില്‍ കുമാര്‍, ഇ.കെ.റഫീഖ്, കെ.സി.നിഖിലേഷ്, പി.പി.വിനയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: