കൂത്തുപറമ്പ്: ആയിത്തറയില്‍ സിപിഎമ്മുകാര്‍ പരസ്പരം ഏറ്റുമുട്ടി സിപിഎമ്മുകാരന് പരിക്കേറ്റ സംഭവം ആര്‍എസ്എസ്-ബിജെപി സംഘടനകളുടെമേല്‍ കെട്ടിവെച്ച് പ്രദേശത്ത് നടക്കുന്ന മുത്തപ്പന് ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ നടത്തുന്ന ശ്രമത്തില്‍ ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഹൈന്ദവ ഉത്സവാഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ജില്ലയിലാകമാനം സിപിഎം നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ആയിത്തറ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന കുപ്രചരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ.ഷിജു, സെക്രട്ടറി കെ.അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: