വടകര: രാജ്യത്തെ സര്‍വ്വകലാശാലകളെ രാജ്യദ്രോഹികളില്‍ നിന്നും മോചിപ്പിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. പതിയാരക്കര മാങ്ങില്ക്കയ്യില് ബിജെപി സംഘടിപ്പിച്ച സജിത്ത്, പ്രജിത്ത്, രാജന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ല്‍ വിലക്കയറ്റവിരുദ്ധ സമരത്തില്‍ പങ്കെടുക്കാനുള്ള യാത്രാമദ്ധ്യേ വെങ്ങാലിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ബിജെപി പ്രവര്‍ത്തകരും പുതുപ്പണം സ്വദേശികളുമായ രാജന്, പ്രജിത്ത്, സജിത്ത് എന്നിവര്‍ മരണമടഞ്ഞത്.
അഫ്സല്ഗുരുവിന്റെ പിന്മുറക്കാരായി ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിന് പിന്നിലെ ഇടതുപക്ഷ നേതാക്കളുടെ പങ്ക് ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി മേഖലാ അധ്യക്ഷന്‍ വി.വി. രാജന് അഭിപ്രായപ്പെട്ടു. ബിജെപി മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചെറിയേരി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാമദാസ് മണലൊടി, ടി.കെ. രാജന്, പി.പി. മുരളി, അടിയേരി രവീന്ദ്രന്, കെ.കെ. ബാലന്, ഗോപാലന് മാസ്റ്റര്‍, രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: