ആലപ്പുഴ: ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തില്‍ ജി. സുധാകരനെ അനുകൂലിക്കുന്നവര്‍ ആധിപത്യം നിലനിര്‍ത്തി. ഡിവൈഎഫ്ഐ പിടിച്ചെടുക്കാന്‍ ഔദ്യോഗികപക്ഷത്ത് കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി സുധാകരപക്ഷം ആധിപതം തുടരുകയായിരുന്നു. സുധാകരപക്ഷക്കാരനായ മനു സി. പുളിക്കന്‍, ജില്ലാ സെക്രട്ടറിയായി തുടരും. പ്രസിഡന്റു സ്ഥാനത്തെചൊല്ലിയാണ് രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നത്.
ഒടുവില്‍ സുധാകരപക്ഷക്കാരനെന്നറിയപ്പെടുന്ന സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ ട്രഷററുമായിരുന്ന അനസ് അലിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. അനസ് അലിയെ പ്രസിഡന്റാക്കുന്നതിനെതിരെ സിപിഎമ്മിലും ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയിരുന്നു. മുതുകുളം ബ്ലോക്ക് പ്രസിഡന്റ് ബിബിന്‍ സി. ബാബു, എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗമായിരുന്ന ആര്. രാഹുല്‍ എന്നിവരുടെ പേരുകളാണ് മറുപക്ഷം ഉയര്‍ത്തിക്കാട്ടിയത്.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഫ്രാക്ഷന് കമ്മറ്റിയോഗത്തിലാണ് അനസ് അലിയുടെ കാര്യത്തില്‍ തീരുമാനമായത്. സിപിഎം ഔദ്യോഗികപക്ഷത്തെ ഭിന്നത ഡിവൈഎഫ്ഐയിലും തുടരുന്നുവെന്നതാണ് ജില്ലാ സമ്മേളനത്തോടെ മറ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: