കണ്ണൂര്‍: ജനങ്ങളില്‍ നിന്ന് പിരച്ചെടുത്ത കോടികള്‍ മുക്കിയ മാരുതി ചിറ്റ്സ് കമ്പനിയെ ഓപ്പറേഷന് കുബേരയില്‍ ഉള്‍പ്പെടുത്തണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരവധി പേരെ വഞ്ചിച്ച സ്ഥാപനത്തിന് കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനഞ്ച് ബ്രഞ്ചുകളുണ്ടായിരുന്നു. ചിട്ടിയില്‍ പണം നക്ഷേപിച്ചവര്ക്ക് പതിനായിരം മുതല്‍ ഇരുപത് ലക്ഷം വരെ നല്‍കാനുണ്ടെന്നാണ് കണക്ക്. പണമാവശ്യപ്പെട്ട് ചെന്നവര്‍ക്ക് തിയ്യതി വെച്ച് ചെക്ക് നല്‍കിയിരുന്നെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ പി.കെ.രാജീവന്, ജോയിന്റ് കണ്‍വീനര്‍ എം.എ.കബീര്‍, ട്രഷറര്‍ പി.സതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: