തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ദേവിയെ ആവാഹിച്ച് കുടിയിരുത്തി ദേവിയുടെ ഉടവാളില്‍ കാപ്പ് കെട്ടിയതോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റൂകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. തോറ്റം പാട്ടുകാര്‍ കണ്ണകീ ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേവിയെ കുടിയിരുത്തുന്ന ഭാഗമെത്തിയ ഇന്നലെ രാവിലെ 10.30ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും തുടര്‍ന്ന് മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ പോറ്റിയുടെ കൈയ്യിലും കാപ്പ് കെട്ടി. ഉത്സവം കഴിയുന്നതുവരെ അദ്ദേഹം പുറപ്പെടാശാന്തിയായിരിക്കും. തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിദേവിയുടെ കഥപറയുന്നതിനുസരിച്ചാണ് ഉത്സവ ചടങ്ങുകള്‍ നടക്കുക. ഓരോദിവസം പറയുന്ന കഥാഭാഗവും അതതു ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവത്തില്‍ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന 23ന് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കും. 24ന് രാത്രി കാപ്പ് അഴിച്ച് ഗുരുതി
ആറ്റുകാല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിക്കുന്നു. അംബ പുരസ്‌കാര ജേതാവ് പി. ജയചന്ദ്രന്‍, സെക്രട്ടറി അജിത്ത് കുമാര്‍, പ്രസിഡന്റ് വിനോദ്, ഗിരിജാകുമാരിയമ്മ, രാജലക്ഷ്മി, ഡോ. ശ്രീകുമാര്‍, ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍ സമീപം
തര്‍പ്പണത്തോടെയാണ് ഉത്സവചടങ്ങുകള്‍ സമാപിക്കുന്നത്. ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാല സമര്‍പ്പണം നടക്കും. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം പിടിച്ചിട്ടുള്ള ആറ്റുകാല്‍ പൊങ്കാലയില്‍ 30 ലക്ഷത്തിലധികം സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുക്കും. പൊങ്കാലയ്‌ക്കൊപ്പം പ്രാധാന്യമുള്ള കുത്തിയോട്ടത്തിനുള്ള ബാലന്മാരുടെ വ്രതം നാളെ മുതല്‍ ആരംഭിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പൊങ്കാല ഉത്സവത്തിന് വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: