ഫഹദ് ഫാസില്‍ നായകനാകുന്ന ‘മഹേഷിന്റെ പ്രതികാരം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ പുറത്തിറങ്ങി. മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 ആണ് വീഡിയോ പുറത്തിറക്കിയത്.
‘ഇടുക്കി’ എന്ന ഈ ഗാനം റഫീക്ക് അഹമ്മദ്ന്റെ വരികള്‍ക്ക് സംഗീതം നല്കി ആലപിച്ചിരിക്കുന്നത് ബിജിബാല്‍ ആണ്. നവാഗതനായ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന കോമഡി എന്റര്റ്റെനറായ ‘മഹേഷിന്റെ പ്രതികാരം’ത്തില്‍ ഫഹദ് ഫാസിലിനെ കൂടാതെ, അനുശ്രീ,സൗബിന് ഷാഹിര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും, ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
OPM Dream Mill Cinemasന്റെ ബാനറില്‍ ആഷിഖ് അബു നിര്‍മ്മിച്ച ‘മഹേഷിന്റെ പ്രതികാരം’ ഫെബ്രുവരി അഞ്ചിന് തിയേറ്ററുകളില്‍ എത്തും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് Muzik247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, ഹൗ ഓള്‍ഡ് ആര് യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യന്, സപ്തമ ശ്രീ തസ്കരാ, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: