തിരുവല്ല: കലോത്സവത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ ശുചിത്വ മിഷന് നാഷണല്‍ സര്‍വ്വീസ് സ്കീമുമായി ചേര്‍ന്നുള്ള വോളണ്ടിയര്‍മാര്‍ രംഗത്ത്. കലോത്സവം നടക്കുന്ന ഒന്‍പത് വേദികളിയും അഞ്ചുപേരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേദികളിലും പരിസരത്തും ഉപേക്ഷിക്കാതെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ ബിന്നുകളില്‍ മാത്രം മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ ബോധവല്‍ക്കരണം നടത്തും. കലോത്സവം മാലിന്യമുക്തമാക്കാന്‍ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ അഞ്ച് സ്കൂളുകളിലെ കുട്ടികളാണ് മാലിന്യമുക്ത ക്യാമ്പയിനില്‍ വോളണ്ടിയറായി എത്തുന്നത്. ഇന്നലെ തിരുമൂലപൂരം സെന്റ് തോമസ് എച്ച്എസ്എസിലെ 50 വിദ്യാര്‍ത്ഥികള്‍ആണ് ഒന്‍പത് സ്റ്റേജുകളിലായി ക്യാമ്പയിന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: