കല്‍പ്പറ്റ : ജില്ലയുടെ വിവിധങ്ങളായ വിദൂര സ്ഥലങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ ബാങ്ക് സജ്ജീകരിച്ച സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം പ്രവര്‍ത്തനംതുടങ്ങി. മൊബൈ ല്‍ എടിഎം സൗകര്യമാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിനുപുറമെ ബാങ്കിങ്ങ് രംഗത്തെ ആധുനിക സംവിധാനങ്ങളായ ആര്‍ടിജിഎസ്, ഡിബിറ്റി, സിറ്റിഎസ്, ഇസിഎസ് എന്നീ സേവനങ്ങളും ലഭിക്കും. ജില്ലയിലെ ആദിവാസി സമൂഹമടങ്ങിയ വിദൂര ഗ്രാമങ്ങളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനും ബാങ്കിങ്ങ് രംഗത്തെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നബാര്‍ഡ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് വാഹനങ്ങളില്ലൊന്നാണിത്.
ബാങ്കിന്റെ വിവിധ നിക്ഷേപ വായ്പാ പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തുക, അതുവഴി കൂടുതല്‍ ഇടപാടുകാരെ സൃഷ്ടിച്ച് വ്യാപാരം വളര്‍ത്തുക, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് ജില്ലയില്‍ ഇനിയും വിവരങ്ങള്‍ എത്താത്തിടത്ത് അവബോധം സൃഷ്ടിക്കുക, വയോജനങ്ങള്‍ക്കും ശാരീരിക അവശതകളനുഭവിക്കുന്നവര്ക്കും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ സ്വന്തം വീട്ടുപടിക്കല്‍ നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുക, ഉത്സവങ്ങള്‍, ക്യാമ്പുകള്‍, സാസ്കാരിക പരിപാടികള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രദര്‍ശന വാഹനംകൊണ്ട് ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി സൗഹാര്‍ദ്ദ പരമായ ഈ വാഹനം സൗരോജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പണമടക്കാനും നിക്ഷേപിക്കാനും പിന്‍വലിക്കാനും വാഹനത്തില്‍ സൗകര്യമുണ്ട്. ഓരോ പ്രദേശത്തും ഒരു നിശ്ചിത ദിവസം വാഹനമെത്തിക്കും. ഒരു വീട്ടില്‍ ഒരു ജില്ലാ ബാങ്ക് എന്ന ലക്ഷ്യം പദ്ധതിയിലൂടെ സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാഹനം ഫഌഗോഫ് ചെയ്തുകൊണ്ട് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് തെങ്കില്‍ പറഞ്ഞു
ജില്ലാ ബാങ്ക് പ്രസിഡന്റ് പി.വി.ബാലചന്ദ്രന് അദ്ധ്യക്ഷനായി. നബാര്‍ഡ് ഡിഡിഎം എന്‍.എസ്.സജികുമാര്‍, ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ എം.വി.രവീന്ദ്രന്, ജില്ലാബാങ്ക് ജനറല്‍മാനേജര്‍ പി.ഗോപകുമാര്‍, എക്സിക്യുട്ടീവ്ഡയറക്ടര്മാരായ ഡി.കുഞ്ഞബ്ദുള്ള, സോമന്‍മാസ്റ്റര്‍, കെ.ജെ ദേവസ്യ, ഡയറക്ടര്‍മാരായ പോക്കര് ഹാജി, സി.കെ.ഗോപാലകൃഷ്ണന്, സി.എം.ബാബു, പി.ബാലന്, ശകുന്തളാ ഷണ്മുഖന്, ജോസ് പാറപ്പുറം, പ്രാഥമിക സഹകരണ ബാങ്ക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സുരേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: