പരപ്പനങ്ങാടി: സര്‍ക്കാര്‍ ലോട്ടറിക്ക് ചിലവില്ല. ജനം എഴുത്ത് ലോട്ടറിയുടെ പിന്നാലെ പരപ്പനങ്ങാടിയിലും ചെമ്മാടും ചെട്ടിപ്പടിയും കൂടി മുപ്പതോളം കേന്ദ്രങ്ങളിലാണ് എഴുത്ത് ഭാഗ്യം പരീക്ഷിക്കപ്പെടുന്നത്.
സര്‍ക്കാര്‍ ലോട്ടറികളില്‍ പേരിനു പോലും ഭാഗ്യം കടാക്ഷിക്കാത്തതിനാലാണ് ഭാഗ്യാന്വേഷികള്‍ കൂട്ടത്തോടെ സമാന്തര പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ലോട്ടറി ഫലത്തിലെ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ ഒത്തു വന്നാല്‍ സമ്മാനം റെഡി. ഒരു സെറ്റ് നമ്പര്‍ എഴുതാന്‍ പത്ത് രൂപയാണ് നല്‍കേണ്ടത്. മൂന്ന് അക്കങ്ങള്‍ ഒത്തു വന്നാല്‍ സമ്മാനം ഉടന്‍ ലഭിക്കും എന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെയടക്കം ഇതിലേക്ക് ആകൃഷ്ടരാക്കുന്നത് ചെറിയ അങ്ങാടികളില്‍ പോലും എഴുത്ത് ലോട്ടറി കടകള്‍ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ്.
സര്‍ക്കാര്‍ ലോട്ടറി ഫലം വരുന്ന ഉച്ചക്ക് മൂന്ന് മണിക്ക് തന്നെ സമ്മാനാര്‍ഹര്‍ക്ക്’ മുഴുവന്‍ തുകയും നല്‍കും കടകളില്‍ സര്‍ക്കാര്‍ ലോട്ടറി പ്രദര്‍ശനത്തിന് വെച്ച് ഇതിന്റെ മറവില്‍ ആവശ്യക്കാര്‍ക്ക് അക്കങ്ങള്‍ എഴുതി നല്‍കുകയാണ് പതിവ്. ചെറിയ കടകളില്‍ പോലും ലക്ഷങ്ങളുടെ ചൂതാട്ടമാണ് നടക്കുന്നത്.
ഒറ്റ നമ്പര്‍ എഴുത്ത് ലോട്ടറിക്ക് പിന്നില്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ ലോട്ടറി മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എഴുത്ത് ലോട്ടറി വ്യാപകമായിട്ടുണ്ട്. ചൂതാട്ടം നടത്തുന്ന അതെ ആവേശത്തോടെയാണ് ആളുകള്‍ ഇതിലേക്ക് എത്തുന്നത്. മഞ്ചേരി, നിമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ എഴുത്ത് ലോട്ടറിയെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുപോലും ആളുകളെത്തുന്നു.
എഴുത്ത് ലോട്ടറിയെ കൂടാതെ എസ്എംഎസ് ലോട്ടറിയും രംഗത്തുണ്ട്. ഇത് തമ്മില്‍ വലിയ വിത്യാസമൊന്നുമില്ല. എഴുതുന്നതിന് പകരം മൊബൈല്‍ സന്ദേശം അയക്കും. ഇതിനും ഓരോ പ്രദേശത്തും പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അംഗീകൃത ലോട്ടറി വില്‍പ്പനക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ലോട്ടറിയുടെ ഫലപ്രഖ്യാപനം തന്നെയാണ് എഴുത്ത്, എസ്എംഎസ് ലോട്ടറികളുടെയും ഫലപ്രഖ്യാപനം.
കൃത്യമായി സമ്മാനം നല്കുന്നതിനാല് കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ഹൈക്കോടതി ക്ഷേത്ര പരിസരങ്ങളില്‍ ലോട്ടറി വില്‍പ്പന നിരോധിച്ചപ്പോള്‍ ഹൈക്കോടതിക്കെതിരെ ആക്രോശിച്ച നേതാക്കള്‍ പോലും എഴുത്തു ലോട്ടറിക്കെതിരെ മൗനം പാലിക്കുകയാണ്. എന്നതാണ് ഏറെ പരിഹാസ്യം സര്‍ക്കാര്‍ ലോട്ടറി മറയാക്കി കോടികളാണ് എഴുത്തു ലോട്ടറി മാഫിയ തട്ടിയെടുക്കുന്നത് എല്ലാമറിഞ്ഞിട്ടും ‘ഞാനൊന്നുമറിഞ്ഞില്ലേ ‘ എന്ന മട്ടിലാണ് ബന്ധപ്പെട്ടവകുപ്പുകളും പോലീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: