കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ നഗറിലെ സഫ്രോണ്‍ ക്ലബ്ബിന് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ പെയിന്റൊഴിച്ച് വികൃതമാക്കി. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിലും സിപിഎമ്മുകാര്‍ ഈ ക്ലബ്ബ് അടിച്ചുതകര്‍ക്കുകയും തീവെക്കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാക്കാന്‍ തീരുമാനിച്ച ചിലര്‍ നാട്ടില്‍ അശാന്തിയുടെ പുകപടലങ്ങള്‍ നിരന്തരം പടര്‍ത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഈ പ്രദേശത്തെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്ന്നിരിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം ക്രമിനല്‍ സംഘം പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇതേ ക്ലബ്ബില്‍ സിപിഎമ്മുകാര്‍ അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിപ്പിച്ചപ്പോള്‍ പോലീസ് നിഷ്ക്രിയത്വം പാലിച്ചത് കൊണ്ടാണ് വീണ്ടും ഇതുപോലൊരു ദുരനുഭവം ഉണ്ടായത്. നാടിന്റെ സമാധാനം ഒരു ഭാഗത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: