ശബരിമല: കേന്ദ്ര ടൂറിസം വകുപ്പു പ്രതിനിധികള്‍ ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയുടെ നിര്‍വഹണ ചര്‍ച്ചകള്‍ക്കായി പമ്പയില്‍ പ്രാഥമിക സന്ദര്‍ശനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് എന്ന പദ്ധതി പമ്പയിലും, നിലയ്ക്കലിലും,ശബരിമലയിലും പ്രാവര്‍ത്തികമാക്കുന്നതിനായിരുന്നു സന്ദര്‍ശനം. പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ടൂറിസം വകുപ്പുദേ്യാഗസ്ഥരും ദേവസ്വം ബോര്‍ഡ് അധികൃതരും പങ്കെടുത്തു. ശബരിമല മാസ്റ്റര്‍ പ്ലാനിനു വിധേയമായി പദ്ധതികള്‍ നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച് 15 ന് മുമ്പ് പ്രാവര്‍ത്തികമാക്കാന്‍ അഞ്ച് കോടി രൂപ കേന്ദ്ര ടൂറിസം നല്‍കും. ഇതിനായി മാര്‍ച്ച് മാസത്തിനു മുമ്പ് പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണം.പദ്ധതിയുടെ ഡിപിആറും എസ്റ്റിമേറ്റും കേന്ദ്രത്തിന്റെ ആര്‍ക്കിടെക്റ്റ് തയാറാക്കും. അത് പ്രാവര്‍ത്തികമാക്കാനുള്ള ചുമതലയാണ് ദേവസ്വത്തിനുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതുപോലെ ശബരിമലയ്ക്ക് കുറഞ്ഞത് 300 കോടി രൂപയെങ്കിലും നല്കുവാന് കേന്ദ്രടൂറിസം ഉേദ്യാഗസ്ഥരോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. ക്ഷേത്രവാസ്തുകലയെ അടിസ്ഥാനമാക്കി വേണം പദ്ധതി നടപ്പിലാക്കാനെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടങ്ങള്‍ പോലും കേരളീയവാസ്തു ശില്പകലയെ അടിസ്ഥാനമാക്കി മാറ്റണമെന്നും അദേഹം പറഞ്ഞു. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡംഗം അജയ്തറയില്‍, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: