തിരുവല്ല:ശ്രീവല്ലഭപുരിയിലെ ഗ്രാമ നഗര വീഥികളില്‍ ചക്കുളത്തമ്മക്ക് പൊങ്കാല അര്‍പ്പിച്ച് പതിനായിരങ്ങള്‍ക്ക് ജന്മസായൂജ്യം.
ഇന്നലെ പുലര്‍ച്ച ക്ഷേത്രത്തില്‍ നടന്ന് മാഹാ ഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്.പണ്ടാര അടുപ്പിന് മുമ്പിലെ ഭദ്ര ദീപം തെളിയിച്ചതോടെ ദേവീ ശരണാരവങ്ങളാല്‍ നാടുംനഗരവും പൊങ്കാല സമര്‍പ്പണത്തിന് ഒരുങ്ങി.രാവിലെ 9.30 ന് മുഖ്യ കാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി് ശ്രീകോവിലില്‍ ന നിന്നുള്ള ദീപം പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നതോടെ ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ടു.പിന്നെ ദേവീ നാമഘോഷത്തിന്റെ മണിക്കൂറുകള്‍. എടത്വാമുതല് മുത്തൂര്‍ വരെയും പൊടിയാടി മുതല്‍ മാന്നാര്‍ വരെയും എംസി റോഡില്‍ ചെങ്ങന്നൂര്‍ വരെയും ടികെ റോഡില്‍ കറ്റോട് വരെയും ഭക്തര്‍ പൊങ്കാല സമര്‍പ്പണത്തിന് നിരന്നിരുന്നു. കേരളത്തിന് പുറത്ത് നിന്നും നിരവിധി ഭക്തര്‍ ഇത്തവണയും പൊങ്കാല അര്പ്പി്ക്കുവാന് എത്തിയിരുന്നു.ഭക്തര്‍ക്ക് ആവശ്യമായ സേവനം ഒരുക്കുവാന്‍ ഹിന്ദു ഐക്യവേദ്ി സേവാഭാരതി വിവിധ ക്ഷേത്ര സമിതികള്‍, തുടങ്ങിയ സാംസ്കാരിക സംഘടനകളും നിരവധി സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു.വീഥികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍,സ്വകാര്യ സ്ഥാപന പരിസരങ്ങളും വീട്ടുമുറ്റങ്ങളും പുലര്‍ച്ചയോടെ പൊങ്കാലകലങ്ങള്‍ നിറ്ഞ്ഞു.പതിനെന്നരയോടെ ചക്കുളത്ത്കാവിലമ്മ പൊങ്കാലനൈവേദ്യം സ്വീകരിക്കാന്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തട്ടകത്തില്‍ എഴുന്നള്ളി. 500- ല്‍ അധികം വേദ പണ്ഡിതന്മാരുടെ കാര്‍മ്മികത്വത്തിലാണ് ദേവിയെ 41 ജീവിതകളിലായിയാണ് വിവിധ ഭാഗങ്ങളില്‍ എഴുന്നുള്ളിച്ചത്.കെഎസ്ആര്‍ടിസി തിരുവല്ല ചക്കുളത്ത് കാവ് ചെയിന്‍ സര്‍വീസുകളും സജ്ജമാക്കിയിരുന്ന.രണ്ടായിരത്തിലധികം പോലീസുകാര്‍ വിവിധ ഭാഗങ്ങളില്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്കി,കെഎസ്ഇബി,വാട്ടര്‍ അതോറിറ്റ്,ഫയര്‍ഫോഴ്സ ,വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഭക്തര്‍ക്ക് മികവാര്‍ന്ന് സേവനം കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: