തിരുവല്ല: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഭാരതത്തിന്റെ സംസ്ക്കാരവും പൈതൃകവും മുന്‍നിര്‍ത്തി നാടിനോടും നീതിന്യായ വ്യവസ്ഥിതിയോടും ജനങ്ങളോടും പ്രതിബന്ധത ഉളളവരായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ജഡ്ജി കെ.ധര്മ്മജന് അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജി.വസന്തകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്, എസ്വി സുബിന്, നഗരസഭാ ചെയര്മാന് കെ.വി വര്‍ഗീസ്, പ്രഫ: സതീഷ് കൊച്ചുപറമ്പില്‍, അഡ്വ: ആര് സനല്‍കുമാര്‍, വര്‍ഗീസ് മാമ്മന്‍, കെ.ആര് പ്രതാപചന്ദ്ര വര്‍മ്മ, ചെറിയാന് പോളച്ചിറയ്ക്കല്‍, ആര്.ജയകുമാര്‍, ഏലിയാമ്മ തോമസ്, എം.പി ഗോപാലകൃഷ്ണന്, എം.കെ വര്‍ക്കി, എം.കെ ചാക്കോ, സജി എം. മാത്യു, ഷിബു വര്‍ഗീസ്, റ്റോജി സെബാസ്റ്റിയന്, മാത്യൂസ് ജേക്കബ്, രഞ്ജിത്ത് ഏബ്രഹാം,ബിനു ഏബ്രഹാം കോശി, ജോണ്സണ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: