കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത നടപടി സിപിഎമ്മിനെ സഹായിക്കാത്തതിനാല്‍. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വൈസ് പ്രസിഡന്റാവുക സിപിഎം സ്ഥാനാര്‍ഥിയാണ്. ഇത് ചെയ്യാത്തതിനാണ് സസ്പെന്ഷന്. ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തത് പഞ്ചായത്തിലെ ജനങ്ങളുടെ പൊതുവികാരം മാനിച്ചാണ്.
സിപിഎമ്മിന്റെ ഭരണത്തില്‍ അതൃപ്തിയുണ്ട്. ജനവികാരം സിപിഎമ്മിന് എതിരുമായിരുന്നു. കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തവരുടെ വികാരത്തിനനുസരിച്ചാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. സിപിഎമ്മിനോട് ആശയപരമായി എതിരിടാന്‍ ബിജെപിക്ക് മാത്രമെ സാധിക്കുവെന്ന് വിശ്വാസവും അനുകൂലിച്ചതിന് പിന്നിലുണ്ട്. ഇത് മനസിലാക്കാതെയാണ് ഡിസിസി നേതൃത്വം അംഗങ്ങളെ പുറത്താക്കിയിട്ടുള്ളത്.
എല്‍ഡിഎഫ് യുഡിഎഫ് ജില്ലാ നേതൃത്വങ്ങള്‍ തമ്മില്‍ പരസ്പരം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാക്കിയിട്ടുള്ള ധാരണയുടെ പുറത്താണ് ഇരു നേതൃത്വവും തെരഞ്ഞെടുപ്പിലും അതിന് ശേഷമുള്ള പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും കളിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് അധികാരത്തില്‍ വരാതിരിക്കാനാണ് ബിജെപി എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ മുന്‍ ധാരണപ്രകാരം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഘടകകക്ഷിയായ ലീഗിനെ സഹായിക്കാനാണ് ബിജെപി പിന്തുണച്ചാല്‍ രാജിവെക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് വിപരീതമായി ബിജെപിയെ സഹായിച്ചത് നേതൃത്വത്തിനെ ചൊടിപ്പിച്ചു. ഇതിന് പ്രതികാരമായാണ് അംഗങ്ങളെ പുറത്താക്കല്‍ നടപടിയെന്ന് വ്യക്തം.
കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടായിരുന്ന ഒറ്റമാവുങ്കാല്‍ വാര്‍ഡില്‍ നേതാക്കള്‍ വോട്ട് മറിച്ചുവിറ്റതിനാലാണ് സിപിഎം സ്ഥാനാര്‍ഥി കെ.എന്‍.രാജന് വിജയിക്കാന്‍ കാരണമായതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു. കുറ്റിക്കോല്‍ പഞ്ചായത്തില്‍ സിപിഎം ആധിപത്യം അവസാനിപ്പിക്കാന്‍ ബിജെപിയുമായി ചേര്‍ന്നാല്‍ സാധിക്കുമായിരുന്നു എന്നിരിക്കെ സിപിഎമ്മുമായി ചേര്‍ന്ന് സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ തോല്‍പ്പിച്ച നേതൃത്വത്തിന്റെ നടപടിയില്‍ പ്രവര്‍ത്തകരില്‍ വ്യാപക പ്രതിഷേധമുണ്ടായിരിന്നു. കെ.എന്‍.രാജനെ വിജയിപ്പിച്ച് വീണ്ടും പഞ്ചായത്ത് ഭരണം ഏല്‍പ്പിക്കാന്‍ നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയെ പരാജയപ്പെടുത്താനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ നല്‍കിയത്. പല പഞ്ചായത്തുകളിലും ഇത്തരത്തില്‍ നേതൃത്വം എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചവര്ക്കെതിരെയെല്ലാം പുറത്താക്കല്‍ നടപടി സ്വീകരിക്കാനാണ് ഡിസിസി നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ മറ്റൊന്നിനും സമയം കാണില്ലെന്നും ബിജെപി പറഞ്ഞു.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയം: ലീഗ് നേതാവിനെതിരെ നേതൃത്വത്തിന് പരാതി
കാസര്‍കോട്: മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ എ.ബി.ബഷീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ലീഗ് നേതാവ് കെ.ബി.മുഹമ്മദ് കുഞ്ഞിയാണെന്ന് കാണിച്ച് നേതൃത്വത്തിന് പരാതി. എ.ബി.ഷാഫി മുളിയാര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡായ മൂലടുക്കത്ത് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ലീഗിന്റെ കുത്തക വാര്‍ഡായ മൂലടുക്കത്ത് 26 വോട്ടിനാണ് എ.ബി.ഷാഫി പരാജയപ്പെട്ടത്. 465 വോട്ടാണ് ഷാഫിക്ക് ലഭിച്ചത്. ഇടത് സ്വതന്ത്രന് അസീസ് എം.എ 491 വോട്ടിനാണ് ഇവിടെ ജയിച്ചത്.
തന്റെ പരാജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ.ബി.മുഹമ്മദ് കുഞ്ഞിയും ചില ലീഗ് നേതാക്കളുമാണെന്നാണ് ഷാഫി ലീഗ് ജില്ലാ നേതൃത്വത്തിന് നല്കി പരാതിയില്‍ പറയുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണക്കാരനായ കെ.ബി.മുഹമ്മദ് കുഞ്ഞിക്കും മറ്റു ലീഗ് നേതാക്കള്‍ക്കും പഞ്ചായത്ത് കമ്മറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഇവര്‍ നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ അത് തള്ളുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ലീഗില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് വിമത പ്രവര്‍ത്തനത്തിന് ഒരു വിഭാഗത്തെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: