പന്തളം:പന്തളം മുടിയൂര്‍കോണത്ത് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ വീടിന്റെ അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു.മുടിയൂര്‍ക്കോണം മഞ്ഞനംകുളത്ത് ചെല്ലമ്മയുടെ വീടിന്റെ അടുക്കള ആണ് ഇടിമിന്നലേറ്റ് തകര്‍ന്നത്.അടുക്കളയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവായി.അടുക്കളയ്ക്ക് സമീപം ഉള്ള മുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പന്തളം വില്ലേജ് ഓഫീസര്‍ അന്‍വര്‍ഷാ,സജീവ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: