കവിയൂര്‍: കേരളത്തിലെ ജനങ്ങള്‍ മാറ്റത്തിന് തയ്യാറായതിന്റെ തെളിവാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് പറഞ്ഞു. ഇരുമുന്നണികളും അഴിമതിയും വര്‍ഗ്ഗീയതയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരള ജനതക്കുള്ള അമര്‍ഷമാണ് ഇത് തെളിയിക്കുന്നത്. സമസ്ത മേഖലയിലും അഴിമതിയും അതുപോലെ പരാജയവും ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള മറുപടിയായിരുന്നു തിരഞ്ഞെടുപ്പു ഫലം വെളിവാക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ പരാജയപ്പെട്ട ഇടതുമുന്നണിയില്‍ വിശ്വാസം നഷ്ടപ്പെട്ട കേരള ജനത ബിജെപി യെ പ്രതീക്ഷയോടെയാണ് വരവേറ്റിരിക്കുന്നത്.ഇതിനു കാരണം കഴിഞ്ഞ പതിനാറു മാസത്തെ നരേന്ദ്ര മോദിയുടെ നേത്യത്വത്തിലുള്ള ജനപ്രിയ സര്‍ക്കാരിന്റെ ഭരണ മികവാണ് എന്നും ബിജെപി നേതാവ് പറഞ്ഞു. കവിയൂര്‍ നാഴിപ്പാറയില് ബിജെപി മേഖലാ കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഡി ദിനേശ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്ച്ചസംസ്ഥാന വൈസ്പ്രസിഡന്റെ മാത്യു രാജന് ബിജെപി ജില്ലാകമ്മിറ്റി അംഗം സന്തോഷ് സദാശിവമഠം നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് കുന്നംന്താനം സാംസാകാരിക പ്രവര്ത്തകന് കവിയൂര്‍ പി.എന്‍.എന്‍. ചാക്യാര്‍ ബിജെപി കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദ് തോട്ടഭാഗം യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് മധുരംപാറ ജനപ്രതിനിധികളായ രത്മമണിയമ്മ, ബൈജുകുട്ടന്‍,രാജേഷ് കച്ചിറമലയില്, അഖില്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.രഘു അയ്യാനക്കുഴി സ്വാഗതവും സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: