പത്തനംതിട്ട: ദിവസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ജില്ലയിലെ നാല് നഗരസഭകളിലേയും അദ്ധ്യക്. ഉപാദ്ധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. പന്തളത്തും അടൂരും എല്‍ഡിഎഫ് ഭരണത്തിലേറിയപ്പോള്‍, യുഡിഎഫിന് പത്തനംതിട്ടയും തിരുവല്ലയും ലഭിച്ചു. അടൂരില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെയാണ് എല്ഡിഎഫ്ഭരണത്തിലേറിയത്.
പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷയായി കോണ്‍ഗ്രസിലെ രജനി പ്രദീപിനേയും ഉപാദ്ധ്യക്ഷനായ കേരളാ കോണ്‍ഗ്രസ് എമ്മിലെ പി.കെ.ജേക്കബിനേയും തെരഞ്ഞെടുത്തു. രാവിലെ നടന്ന അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് രജനി പ്രദീപും എല്‍ഡിഎഫില്‍ നിന്നും ശോഭാ കെ.മാത്യുവും മത്സരിച്ചു. രജനി പ്രദീപിന് 22 വോട്ടുകളും ശോഭാ കെ.മാത്യുവിന് ഒന്‍പത് വോട്ടുകളും ലഭിച്ചു. 32 അംഗ കൗണ്‍സിലില്‍ എസ്ഡിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രജനി പ്രദീപിന്റെ പേര് പി.കെ.ജേക്കബ് നിര്‍ദ്ദേശിക്കുകയും എസ്.സഹീര്‍ പിന്താങ്ങുകയും ചെയ്തു. ശോഭാ കെ.മാത്യുവിനെ പി.കെ.അനീഷ് നിര്‍ദ്ദേശിച്ച് ടി.ആര്.ശുഭ പിന്താങ്ങി. നഗരസഭയിലെ കൊടുന്തറ വാര്‍ഡില്‍ നിന്നുമാണ് രജനി പ്രദീപ് വിജയിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും പി.കെ.ജേക്കബും എല്‍ഡിഎഫില്‍ നിന്നും വി.എ.ഷാജഹാനും മത്സരിച്ചു. ഏബല്‍മാത്യു പി.കെ.ജേക്കബിന്റെ പേര് നിര്‍ദ്ദേശിക്കുകയും അഡ്വ.വത്സല്‍ ടി.കോശി പിന്താങ്ങുകയുമായിരുന്നു. എല്‍ഡിഎഫിലെ വി.എ.ഷാജഹാനെ നിര്‍ദ്ദേശിച്ചത് വി.മുരളീധരനും പിന്താങ്ങിയത് ആര്.ധരീഷുമാണ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില തന്നെയാണ് ഉച്ചകഴിഞ്ഞ് നടന്ന ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും ഉണ്ടായത്. അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട രജി പ്രദീപ് വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ഹരിലാലിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപാദ്ധ്യക്ഷന്‍ പി.കെ.ജേക്കബ് അദ്ധ്യക്ഷയ്ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭാ സെക്രട്ടറി ആര്.എസ്.അനു , മറ്റ് ഉദ്യോഗസ്ഥര്‍ , വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപാദ്ധ്യക്ഷ സ്ഥാനം കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും കാലാവധി വീതം വെയ്ക്കും. രണ്ടുവര്‍ഷവും ഒന്‍പതുമാസവും കേരളാ കോണ്‍ഗ്രസിനും ശേഷിക്കുന്ന ര്ണ്ട് വര്‍ഷം മൂന്നുമാസം മുസ്ലിംലീഗിലെ എ.സഗീര്‍ ഉപാദ്ധ്യക്ഷനാകും.
ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി നടന്ന രൂക്ഷമായ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഒടുവിലാണ് ധാരണയിലെത്തിയത്. ഉപാദ്ധ്യക്ഷ പദവി വീതം വെച്ച് നല്കാന് ആദ്യം കേരളാ കോണ്‍ഗ്രസ് വിസമ്മതിച്ചതാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത്. പിന്നീട് മൂന്നൂവര്‍ഷം ലഭിക്കണമെന്ന ആവശ്യത്തിലേത്ത് ലീഗ് ഒതുങ്ങിയെങ്കിലും കേരളാ കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
പന്തളം നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം.വൈസ് ചെയര്മാന് സ്ഥാനത്തെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് സി പി ഐ വോട്ടെടുപ്പില്‍ നിന്ന്ും വിട്ടു നിന്നു.പന്തളം നഗരസഭയുടെ ആദ്യ ചെയര്പെഴ്സന് ആയി റ്റി.കെ സതിയും വൈസ് ചെയര്മാന് ആയി ഡി രവീന്ദ്രനെയും തിരഞ്ഞെടുത്തു.ഇന്നലെ രാവിലെ 11 മണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ ഡി എഫും ,യു ഡി എഫും ,ബി ജെ പിയും ചെയര്പെഴ്സന്,വൈസ് ചെയര്മാന് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.ചെയര്പെഴ്സന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍ ഡി എഫ്,യു ഡി എഫ്,ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് 15,11,7 വോട്ടുകള്‍ ലഭിച്ചു.തുടര്‍ന്ന് ഏറ്റവും കുറഞ്ഞ വോട്ടുള്ള സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ പിന്താങ്ങാന് താല്പര്യമില്ലാത്തതിനാല് ബി ജെ പി വിട്ടു നിന്നു.വൈസ് ചെയര്മാന് സ്ഥാനം സി പി ഐക്ക് നല്കാത്തതിനാല് ഉച്ചയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നിന്നു സി പി ഐ അംഗങ്ങള്‍ ആയ ആര്.ജയന്,നിഷ ബിന്സന് എന്നിവര്‍ വിട്ടു നിന്നു.വൈസ്
ചെയര്മാന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍ ഡി എഫ്,യു ഡി എഫ്,ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് 13,11,7 വോട്ടുകള്‍ ലഭിച്ചു.തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നിന്നും ബി ജെ പി വിട്ടുനിന്നു.
ചെയര്‍പെഴ്സനും,വൈസ് ചെയര്‍മാനും ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ബി.ശ്രീകുമാര്‍ വാരണാധികാരി ആയിരുന്നു.വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ഡി.രവീന്ദ്രനെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചെന്ന് ദേവസ്വംബോര്‍ഡ് മെമ്പര്‍ മാല ഇട്ടു സ്വീകരിച്ചത് ചട്ട ലംഘനം ആണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിലെ കെവി വര്‍ഗീസ് നഗരസഭാ അദ്ധ്യക്ഷന്‍. 13 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ 22 അംഗങ്ങളുടെ പിന്തുണയിലാണ് വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടത്.ഇടതിന്റെ ചെയര്മാന്സ്ഥാനാര്ത്ഥി എം.പി ഗോപാലകൃഷ്ണന് ഒന്‍പത് വോട്ടും ബിജെപിയുടെ ചെയര്മാന്സ്ഥാനാര്ത്ഥി രാധാകൃഷ്ണന് വേണാടിന് നാല് വോട്ടും ലഭിച്ചു. എസ്ഡിപിഐയുടെയും മൂന്നു സ്വതന്ത്രന്മാരുടെയും വോട്ട് അസാധുവായി. ഇന്നലെ രാവിലെ വരെ കെപിസിസി നിര്‍ദ്ദേശമനുസരിച്ച് ആര്.ജയകുമാര്‍ ചെയര്മാന് ആകും എന്നതായിരുന്നു പൊതുവിലയിരുത്തില്. എന്നാല്‍ ഓര്‍ത്തഡോക്സ സഭ നിര്‍ദ്ദേശത്തിന് മുമ്പില്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന്റെ ഇടപെടലിനെ തുടര്‍ന്ന് കെ.വി വര്‍ഗീസ ്ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മാറുകയായിരുന്നു. പതിനെന്ന് അംഗ കോണ്‍ഗ്രസ് അംഗങ്ങളില്‍ ആറുപേരും കെ.വി വര്‍ഗീസിന്റെ പേര് ചെയര്മാന് സ്ഥാനത്തേക്ക് പിന്തുണച്ചതോടെയാണ് ജയകുമാറിന്റെ സ്ാധ്യത മങ്ങിയത്.കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ജയകുമാറിനെ അട്ടിമറിച്ച് സ്ഥാനമുറപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ കെപിസിസി ഇടപെട്ട് ജയകുമാറിന് ചെയര്‍മാന്‍സ്ഥാനം വീണ്ടും ഉറപ്പാക്കിയതോടെ വര്‍ഗീസ് ഉള്‍പ്പെടെ ഏഴുപേര്‍ ഇടത് പാളയത്തില്‍ ചേക്കേറുവാന്‍ ചര്‍ച്ചനടത്തി. ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ നഷ്ടമാകുമെന്ന ്ഭയപ്പെട്ട കോണ്‍്ഗ്രസ് നേതൃത്വം പി.ജെകുര്യന് മുഖാന്തരം ജയകുമാറിനെ ഒഴിവാക്കി വര്‍ഗീസിനെ ചെയര്മാന്സ്ഥാനാര്ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ ജയകുമാര്‍ അനുകൂലികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സഭാഹാളിന് പുറത്ത് മുദ്രാവാക്യം മുഴക്കി പ്രതിഷേധം രേഖപ്പെടുത്തി.രാവിലെ പതിനൊന്ന് മണിയോടെ മുഖ്യവരണാധികാരി ആര്‍ഡിഒ ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളിലാണ് ചെയര്മാന് തിരഞ്ഞെടുപ്പ് നടന്നത് ഉച്ചക്ക് ശേഷം നടന്ന നഗരസഭ ഉപാദ്യക്ഷതിരഞ്ഞെടുപ്പില് കേരള കോണ്‍ഗ്രസ്(എം) ലെ ഏലിയാമ്മ തോമസ് ഇടതുമുന്നണിയിലെ നാന്‍സിയെ 13 വോട്ടിന് പരാജയപ്പെടുത്തി.ബ്ിജെപിയിലെ ബിന്ദുസംക്രമത്തിന് നാല് വോട്ടും നേടി.എസ്ഡിപിഐയുടെയും മൂന്നു സ്വതന്ത്രന്മാരുടെയും വോട്ട് അസാധുവായി.കേരള കോണ്‍ഗ്രസ് എംലെ ധാരണ അനുസരിച്ച് ആദ്യ ഒന്നേകാല്‍ വര്‍ഷമാണ എലിയാമ്മതോമസിന് അവസരം ലഭിക്കുക.ബാക്കി ഒന്നേകാല്‍ വാര്‍ഷം മുന്‍ ചെയര്‍പേഴ്സണ്‍ ഷീലാവര്ഗീസിനാണ മുന്‍തൂക്കം.മുന്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ ഡല്‍സി സാമിനെ പരാജയപ്പെടുത്തിയ റീനമാത്യു ചാലക്കുടിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അടൂര്‍ നഗരസഭയില്‍ ഭരണത്തിലേറാന്‍ എല്‍ഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ സ്വീകരിക്കേണ്ടിവന്നു. എല്‍ഡിഎഫ് സ്വതന്ത്രയായി വിജയിച്ച ഷൈനി ജോസാണ് ഇവിടെ അദ്ധ്യക്ഷ. ഇതിന് പകരമായി എല്‍ഡിഎഫിന് പിന്തുണ നല്കിയ യുഡിഎഫ് വിമതന് ജി.പ്രസാദിനെ ഉപാദ്ധ്യക്ഷനാക്കി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫിലെ അന്നമ്മ എബ്രഹാമിന് 13 വോട്ടുകളാണ് ലഭിച്ചത്. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്‍ഡിഎഫിന്റെ നീക്കം വിജയിച്ചത്. 28 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് 13 ഉം സീറ്റുകളാണുള്ളത്. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച ജി.പ്രസാദിന്റെ തീരുമാനമാണ് എല്‍ഡിഎഫിന് തുണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: