കല്ലൂപ്പാറ: കാര്‍ഷിക പഴമയുടെ ഓര്‍മ്മകളില്‍ തെള്ളിയൂര്‍ക്കാവ് വൃശ്ചികവാണിഭത്തിന് ഇന്നലെ തുടക്കമായി.ആദ്യദിവസം തന്നെ വാണിഭത്തില്‍ വന്‍ ജനത്തിരക്കായിരുന്ന
തെള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തുള്ള മൈതാനത്താണ് മേള. പറ, നാഴി, ചങ്ങഴി തൈരുടയ്ക്കുന്ന മത്ത്, വീട്ടമ്മമാര്‍ക്ക് ആവശ്യമായ പിച്ചാത്തി, വെട്ടുകത്തി, ചിരവ, കല്‍ഭരണി, മുറം, കുട്ട, പരമ്പ്വട്ടി, ആട്ടുകല്ല്, അരകല്ല്, ഉലക്ക, ഉരല്, ഓട്, അലുമിനിയം, സ്റ്റീല്‍, ചെമ്പ് പാത്രങ്ങള്‍, തൂമ്പാകൈ, മഴുക്കൈ, ഇരുമ്പില്‍ തീര്‍ത്ത പണിആയുധങ്ങള്‍ തുടങ്ങി സംഗീത ഉപകരണങ്ങള്‍ വരെ വിപണനത്തിന് എത്തിയിട്ടുണ്ട്. ഗ്രാമീണ കാര്‍ഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും വന്‍ശേഖരം കച്ചവടത്തിനായി തെള്ളിയൂര്‍കാവില്‍ എത്തിച്ചിട്ടുണ്ട്.ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ കേരള പുലയര്‍ മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു നെല്ലും കോഴിയും സമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്ഥാനീയ അവകാശി കൊടുകുഞ്ഞ് അഴകന്റെ നേതൃത്വത്തില്‍ സമുദായ അംഗങ്ങളുടെ വിളിച്ചുചൊല്ല് പ്രാര്‍ഥനയും നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: