പാനൂര്‍: ഒകെ.വാസുവിന്റെ വാര്‍ഡില്‍ ബിജെപി വിജയിച്ചു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വട്ടപൊയില് വാര്‍ഡിലാണ് ബിജെപിയുടെ തിളക്കമാര്‍ന്ന വിജയമുണ്ടായത്.യുഡിഎഫിനെ കൂട്ടുപിടിച്ച് സിപിഎം നടത്തിയ അവിശുദ്ധബന്ധത്തെ അട്ടിമറിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പി.സബിത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.129വോട്ടിനാണ് ഇവിടെ വിജയം നേടിയത്.
2000 പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ ചേര്ന്നെന്നാവകാശപ്പെട്ട ഒ കെ.വാസുവിന് നാട്ടുകാര്‍ കനത്തപ്രഹരമാണ് നല്‍കിയത്. യുഡിഎഫ് നേതാക്കളെ കൂട്ടുപിടിച്ച് ഒകെ.വാസു തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ രഹസ്യധാരണയുണ്ടാക്കിയെങ്കിലും ഫലംകണ്ടില്ല.
തന്റെ സ്വന്തംവാര്ഡിലെ വിജയം അനിവാര്യമാണെന്ന് പാര്‍ട്ടിനേതൃത്വത്തെ അറിയിച്ച് വാര്‍ഡില്‍ പൂര്‍ണ്ണമായും ഇറങ്ങി പ്രവര്‍ത്തിച്ച പുതുസഖാവ് ഇവിടെ നാണംകെടുകയായിരുന്നു.മുസ്ലീം വീടുകളില്‍ കയറി ബീഫ്കഴിക്കാന് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രചരണം.
എന്നാല്‍ മുസ്ലീംവോട്ടടക്കം നേടിയാണ് ബിജെപി ഇവിടെ ജയിച്ചത്.ഇതോടെ സ്വന്തം തട്ടകത്തില്‍ തോറ്റ ഒകെ.വാസുവിന്റെ നില പരുങ്ങലിലായി. നാട്ടുകാര്‍ക്ക് വേണ്ടാത്ത നേതാവിനെതിരെ സിപിഎമ്മില്‍ തന്നെ ശക്തമായ പ്രതിഷേധമുണ്ട്.കഴിഞ്ഞ ദിവസം രക്തസാക്ഷിയായ കേളോത്ത് പവിത്രന്റെ വീട്ടില്‍ നിന്നും ഇയാളെ ബന്ധുക്കള്‍ ഇറക്കി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: