കോഴിക്കോട്: മിഷന് ഇന്ദ്രധനുഷ് പരിപാടിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഇന്നു മുതല്‍ 17 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണനായിക് അറിയിച്ചു.
അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കി എട്ട് മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കുവാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന് ഇന്ദ്രധനുഷ്. ജില്ലയില്‍ ഒക്ടോബര്‍ മാസം നടത്തിയ ഒന്നാം റൗണ്ട് പരിപാടിയില്‍ രണ്ട് വയസുവരെയുളള 7351 കുട്ടികളെയും രണ്ട് മുതല്‍ അഞ്ചുവയസ്സുവരെയുളള 6724 കുട്ടികളെയും 1907 ഗര്‍ഭിണിക ളെയുമാണ് ലക്ഷ്യമിട്ടി രുന്നത്. ഇതില്‍ രണ്ട് വയസ്സുവരെ യുളള 2304 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സുവരെയുളള 1159 കുട്ടികള്‍ക്കും 261 ഗര്‍ഭിണികള്‍ക്കും കുത്തി വയ്പുകള്‍ നല്‍കിയിട്ടുണ്ട്.
യഥാസമയം നല്കുന്ന വാക്സി നേഷനുകള്‍ വഴി ശൈശവകാല ക്ഷയരോഗം, ന്യൂമോണിയ (ഹീമോഫി ലാസ് ഇന്‍ഫ്ളുവന്‍സ), ഹെപ്പറ്റൈറ്റി സ്-ബി, മീസില്‍സ് (അഞ്ചാംപനി) തുടങ്ങിയവയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. ഗര്‍ഭിണിയായി രിക്കുമ്പോള്‍ എടുക്കുന്ന ടി.ടി.വാക് സിനിലൂടെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ടെറ്റനസിനെ പ്രതിരോധിക്കാം.
കുത്തിവയ്പ്പുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ തൊട്ടടുത്തുളള സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍, പ്രത്യേകം തയ്യാറാക്കുന്ന കുത്തിവ യ്പുകേന്ദ്രങ്ങള് എന്നിവിടങ്ങളില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് കുത്തിവ യ്പ്പുകള്‍ നല്‍കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: