വത്തിക്കാന്‍ സിറ്റി: ജനസേവനത്തിനാണ് അല്ലാതെ ജനങ്ങളുടെ സേവനം അനുഭവിക്കാനല്ല പള്ളികളെന്ന് മാര്‍പ്പാപ്പ. വെള്ളിയാഴ്ച കുര്‍ബാനയ്ക്കിടയിലാണ് മാര്‍പ്പാപ്പ കര്‍ക്കശ വിമര്‍ശനം നടത്തിയത്.
കച്ചടക്കാര്യം മാത്രമല്ല പള്ളിയുടെ ഇടപാട്. ഇരട്ട ജീവിതം നയിക്കാനുള്ള പ്രലോഭനങ്ങളില്‍ നിന്ന് ബിഷപ്പുമാരും പുരോഹിതരും പിന്മാറണം. പണക്കൊതിയില്‍ പടര്ന്നുകയറുന്നവര്ക്കെതിരേയും പോപ്പ് മുന്നറിയിപ്പു നല്കി.
ക്രിസ്ത്യാനികള്‍ സേവനം ചെയ്യേണ്ടവരാണ്, സേവനങ്ങള്‍ അനുഭവിക്കേണ്ടവരല്ല. ചില അച്ചന്മാര് വരും, താന്‍ 40 വര്‍ഷമായി ആമസോണില്‍ മിഷനറി പ്രവര്ത്തനത്തിലായിരുന്നുവെന്നു പറയും.
ചില കന്യാസ്ത്രീകര്‍ പറയും ആഫ്രിക്കയിലെ ആശുപത്രിയില്‍ 30 വര്‍ഷമായി ജോലിയിലായിരുന്നുവെന്ന്. എന്നാല്‍ വൈകല്യമുള്ളവര്‍ക്കൊപ്പം ആശുപത്രിയില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നു പറയുന്ന സിസ്റ്ററിന്റെ മുഖത്തെ പുഞ്ചിരിയാണ് സേവനം.
കച്ചവട സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്ന പള്ളി പള്ളിയല്ല. സ്ഥാനങ്ങളില്‍ തുടരാന്‍ കൗശലം കാട്ടുന്നവരെക്കുറിച്ചു കേള്ക്കാറില്ലെ, അതുപോലെയാണ് പള്ളികളില്‍ പ്രവര്‍ത്തിക്കുന്ന ചിലരും. പോപ്പ് കര്‍ശനമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: