കൊച്ചി: പൊതുവെ മികച്ച പോളിങാണ് നഗരസഭകളില്‍ രേഖപ്പെടുത്തിയത്. ലഭ്യമായ അവസാനവട്ട കണക്കുകള്‍ പ്രകാരം 82 ശതമാനം പേര് വോട്ടുചെയ്ത മൂവാറ്റുപുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കോതമംഗലത്ത് 83.53 ശതമാനവും പെരുമ്പാവൂരില്‍ 83.97 ശതമാനവും ആലുവയില്‍ 78.79 ശതമാനവും അങ്കമാലിയില്‍ 84.56 ശതമാനവും ഏലൂരില്‍ 83 ശതമാനവും പിറവത്ത് 81.75 ശതമാനം പേരുമാണ് വോട്ടു ചെയ്തത്. മറ്റു നഗരസഭകളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
പിറവം നഗരസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. നാലുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 80.3% പോളിംഗ് രേഖപ്പെടുത്തി. പോളിങ് അവസാനിക്കുമ്പോള്‍ ഇത് 81.75 ആയി. പിറവം നഗരസഭയില്‍ ആകെ 32 വാര്‍ഡുകളാണുളളത്. പിറവം ടൗണ്‍ ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ ഒരു ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തനരഹിതമായെങ്കിലും ഉടന്‍ തന്നെ പ്രശ്നം പരിഹരിച്ച് വോട്ടിംഗ് തുടര്‍ന്നു. മറ്റിടങ്ങളിലൊന്നും വോട്ടിംഗിന് തടസമുണ്ടായില്ല. തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയോടെ പോളിംഗ് ശതമാനം 70 നു മുകളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: