കൊച്ചി: തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമത്തില്‍ ക്ഷേത്രവിശ്വാസികള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്നും അത് ഉറപ്പുവരുത്താത്തതിനാല്‍ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ടി.ജി. മോഹന്‍ദാസാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ചില്‍ ഹര്‍ജി നല്‍കിയത്. ദേവസ്വം നിയമം റദ്ദ്ചെയ്ത് 1984ലെ ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമുള്ള ഭരണസംവിധാനം നിലവില്വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹിന്ദു എംഎല്‍എമാര്‍ നിയമസഭയില്‍ 50 ശതമാനമേയുള്ളൂ. അതിനാല്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും അവര്‍ പ്രതിനിധീകരിക്കുന്നില്ല. പല നിയോജകമണ്ഡലങ്ങളിലും നിന്ന് അഹിന്ദുക്കളാണ് പതിവായി ജയിച്ചുവരുന്നത്. ആ പ്രദേശങ്ങളിലെ ഹിന്ദുക്കള്‍ക്ക് ഫലത്തില്‍ വോട്ടവകാശം നിഷേധിക്കപ്പെടുകയാണ്. അത് ഭരണഘടനാ ലംഘനമാണെന്ന് ഹര്ജ്ജിക്കാരന് അഡ്വക്കേറ്റുമാരായ ആര്.ഡി. ഷേണായി, വി. സജിത്കുമാര്‍ എന്നിവര്‍ മുഖേന ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദേവസ്വം ബോര്‍ഡിലേക്കുള്ള രണ്ടംഗങ്ങളെ ഹിന്ദു മന്ത്രിമാര്ചേര്ന്ന് തെരഞ്ഞെടുക്കുമെങ്കിലും അവിടെയും അവസാനത്തെ വാക്ക് മുഖ്യമന്ത്രിയുടേതാകയാല് ഫലത്തില്‍ ഹിന്ദുവിശ്വാസികളുടെ അഭിപ്രായം മാനിക്കപ്പെടുന്നില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാണിക്കുന്നു. ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിപ്പ് നല്കുകവഴി എംഎല്‍എമാരുടെ സ്വതന്ത്രമായ അഭിപ്രായത്തെ ഫലത്തില്‍ വിലക്കുകയാണ് ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദേവസ്വം നിയമം റദ്ദ്ചെയ്ത് 1984ലെ ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ചുള്ള ഭരണസംവിധാനം നിലവില്വരുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് 1994ല്‍ ഹൈക്കോടതി പരിശോധിക്കുകയും നടപ്പിലാക്കാനായി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു.
ഹര്‍ജി പരിശോധിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് ഹജി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിനും എന്‍എസ്എസ്, എസ്എന്‍ഡിപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ക്കും മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യസ്വാമിക്കും നോട്ടീസയക്കാന്‍ ഉത്തരവാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: