തൊടുപുഴ: വാഹനം ഉരസിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ മകന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.
ആലക്കോട് പതിനൊന്നാംവാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മകനായ ഷിബിനാണ് പരുക്കേറ്റത്. സംഭവത്തില്‍ കലയന്താനി സ്വദേശികളായ ബിനോയി, ഷെമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍ വന്ന സുമോയും ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സുമോയിലുണ്ടായിരുന്ന സംഘത്തിലൊരാള്‍ തൊട്ടടുത്ത വര്‍ക്ഷോപ്പില്‍ നിന്ന് ചുറ്റികയെടുത്ത് ഷിബിന്റെ തലക്കടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ ഷിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: