തിരുവനന്തപുരം: കൊടുത്ത കൈക്കൂലി തിരിച്ചു ചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനം.
മെഡിക്കല്‍ കോളേജ് സീനിയര്‍ സയന്റിഫിക് ഓഫീസര്‍ എസ്. ഗോപകുമാരന്നായര്ക്കാണ് മര്‍ദ്ദനമേറ്റത്. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ വലംകൈയ്യും മുന്‍ കൗണ്‍സിലറുമായ തമ്പാനൂര്‍ സതീഷാണ് മര്‍ദ്ദിച്ചത്. ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് പരാതിയുണ്ട്. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് സതീഷ് 10,000 രൂപ വാങ്ങിയതായിട്ടാണ് ഗോപകുമാരന്‍നായര്‍ നല്കിയ പരാതിയില്‍ പറയുന്നത്.
വാഗ്ദാനം ചെയ്ത ജോലി കിട്ടാതിരുന്നപ്പോള്‍ കൊടുത്ത പണം തിരികെ ചോദിച്ചു. പണം തിരികെ കൊടുക്കുന്നതിനു പകരം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തമ്പാനൂര്‍ പോലീസ് കേസ് കൊടുത്തിട്ടും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡിജിപിക്ക് പരാതി നല്കിയപ്പോള് തനിക്കെതിരെ സതീഷ് വ്യാജ പരാതി നല്‍കിയിരിക്കുകയാണെന്നും ഗോപകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: