തിരുവല്ല: പന്നിക്കുഴി പുതിയ പാലത്തിലൂടെ 31ന് മുമ്പ് ഒറ്റവരിഗതാഗതം ആരംഭിക്കുമെന്ന കളക്ടറുടെ ഉറപ്പും പാ ഴായി. 31ന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. ഇതുമൂലം പാലത്തിലൂടെയുള്ള ഒറ്റവരി ഗാതാഗതം ആരംഭിക്കാന്‍ ഇനിയും വൈകിയേക്കും. കളക്ടര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് 31ന് ഗതാഗതം ഉണ്ടാകുമെന്ന് അറിയിച്ചത്.
പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അപ്രോച്ച് റോഡിനുള്ള സരംക്ഷണഭിത്തിയുടെ പണികള്‍ പോലും ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. റോഡില്‍ അഞ്ചുഘട്ടങ്ങളിലായി മെറ്റല്‍ നിരത്തിവേണം റോഡ് ഉയര്‍ത്താന്‍.
എന്നാല്‍ ഇതുവരെ രണ്ടാംഘട്ടം ജോലികള്വരെയേ പൂ ര്ത്തിയാക്കാന് കഴിഞ്ഞിട്ടുള്ളു. നിര്‍മാണത്തിനായി ആയിരം ഘനമീറ്റര്‍ മണ്ണ് വേണ്ടിവരും. കവിയൂര്‍ പഞ്ചായത്തി ല്‍നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതുവരെ മണ്ണ് എടുക്കാന്‍ തുടങ്ങിയിട്ടില്ല. മഴനീങ്ങിയിട്ട് രണ്ടുനാള്‍ കഴിഞ്ഞെങ്കിലും മഴമൂലമാണ് മണ്ണെടുക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം.
2014 സെപ്റ്റംബര്‍ 16ന് ആണ് പാലത്തിന്റെ പണികള്‍ക്ക് തുടക്കം കുറിച്ചത്. എട്ടുമാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. നിര്‍മ്മാണം ഇഴയുന്നത് വിവാദമായപ്പോള്‍ ജൂലൈമാസത്തില്‍ നിര്‍മ്മാണം പൂ ര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ കെഎസ്ടിപി ചീഫ് എ ന്‍ജിനീയര്‍ ജെ. രവീന്ദ്രന് ഉറപ്പ് നല്‍കിയിരുന്നു. മഴ തടസ്സമായില്ലെങ്കില്‍ ആഗസ്റ്റ് മാസത്തോടെ അപ്രോച്ച് റോഡു നിര്‍മ്മാണവും പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടുമാസംകൂടി പിന്നിട്ട് സെപ്റ്റംബര്‍ എട്ടിനാണ് പാലത്തിന്റെ സ്ലാബ്വാര്ക്കുന്ന ജോലികള്‍ പോലും പൂര്‍ത്തിയാക്കാനായത്. പണികള്‍ വീണ്ടും വൈകിയതോടെയാണ് കളക്ടറുടെ ഇടപെടല്‍ ഉണ്ടായത്. ഈ യോഗത്തിലാണ് ഒക്ടോബര്‍ 31നകം പാലത്തിലൂടെ താത്ക്കാലിക ഒറ്റവരി ഗതാഗതം ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
പാലത്തിലൂടെ ഗതാഗതം ആരംഭിക്കാന്‍ ഇനിയും കാലതാമസമുണ്ടാകും. പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ മുന്നോട്ട് പോയാല്‍ പോലും ഏതാണ്ട് ഒരുമാസമെങ്കിലും വേണ്ടിവരും. തകര്‍ന്ന് തരിപ്പണമായ എംസി റോഡില്‍ മന്ദഗതിയില്‍ നീങ്ങുന്ന വാഹനങ്ങള്‍മൂലം കുരുക്ക് പതിവാണ്. പന്നിക്കുഴിയിലെ പഴയ പാലത്തിലൂടെയുള്ള ഒറ്റവരിഗതാഗതം കൂടിയാകുമ്പോള്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുക്കില്‍ കിടക്കേണ്ടിവരുന്നത്. എന്തായാലും അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ നഷ്ടമാകുന്നത് യാത്രക്കാരുടെ വിലപ്പെട്ട സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: