പത്തനംതിട്ട: ബിരുദ-ബിരുദാനന്തര തലങ്ങളിലെ പാഠ്യപദ്ധതികളില്‍ നിലനില്‍ക്കുന്ന പ്രൈവറ്റ്- റഗുലര്‍ വിവേചനം ഒഴിവാക്കിക്കിട്ടുവാന് 30ന് 11 മണിക്ക് എം.ജി സര്‍വ്വകാശാല സമക്ഷം പാരല്‍ കോളേജ് അസോസിയേഷന് നടത്തുന്ന കണ്ണീര് പ്രാര്‍ത്ഥന പ്രമാണിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ പാരലല്‍ കോളേജുകള്‍ക്ക് അവധി നല്‍കും. പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും മറ്റ് അഭ്യദയ കാംക്ഷികളും പരിപാടിയില്‍ പങ്കുകൊള്ളും. പ്രമുഖ സാംസ്കാരിക പ്രവര്‍ത്തക പ്രൊഫ.സാറാജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. പാരലല്‍ കോളേജ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.രാജേഷ് മേനോന് അദ്ധ്യക്ഷതവഹിക്കും. കേരളത്തിന്റെ സാംസ്കാരിക-വിദ്യാഭ്യാസ -രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആയ പ്രൊഫ.സാനുമാഷ്, പ്രൊഫ.എം.എന്‍.കാരശ്ശേരി,ബന്യാമിന്, ഡോ.ബാബുപോള്‍ ഐഎഎസ്, പന്ന്യം രവീന്ദ്രന് എന്നിവര്‍ കണ്ണീര് പ്രാര്‍ത്ഥനയ്ക്ക് രേഖാമൂലം പിന്തുണ അറിയിച്ചതായി പിസിഎ സംസ്ഥാന സെക്രട്ടറി കെ.ആര്.അശോക കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: