ലണ്ടൻ: കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ മലബാർ എ ഫ്ളേം ബ്രിട്ടീഷ് പാർലമെന്റിൽ ഈസ്റ്റ് ലണ്ടൻ എം.പിയും മുൻ വർക്ക് ആന്റ് പെൻഷൻ മന്ത്രിയുമായ സ്റ്റീഫൻ റ്റിമ്മിനു നല്കി കേരള സർക്കാർ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിച്ചു.
ബ്രിട്ടണിലെ ഇംഗ്ലീഷ്- മലയാളം പത്രമായ കേരള ലിങ്കിന്റെ 20-ാമത് വാർഷിക പരിപാടിയിലാണ് ഈ പ്രകാശന കർമ്മം നടന്നത്. കാരൂർ സോമൻ ‘മലബാർ എ ഫ്ളേമി’ലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് പ്രഭുക്കന്മാരുടെ നാട്ടിലെത്തി ജീവിതത്തെ ഉന്നതവും ഉദാത്തവുമാക്കി ത്തീർക്കുന്നവരുടെ അനുഭൂതി മാധുര്യത്തിന്റെ അന്തർഭാവങ്ങളാണ് വെളിവാക്കുന്നത്. കേരള ലിങ്ക് ചീഫ് എഡിറ്ററും കൗൺസിലറുമായ ഫിലിപ്പ് അബ്രഹാം, ജി.കെ.വി. റാവു കഅട, ശാന്തിഗിരിയിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. സിറിയക്, ഡോ. കെ. ജോൺ, അശ്വതി മോഹൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: