കോഴിക്കോട്:ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ അനുകൂലമോ പ്രതികൂലമോ ആവുംവിധം എക്സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കാന്‍ കമ്മിഷന് നിര്‍ദേശിച്ചു.
വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്.
ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും പരാതികള്‍ കേള്‍ക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: