ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തേടനുബന്ധിച്ച് ചക്കുളത്തമ്മ നൃത്തസംഗീതോത്സവം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി സംഗീതജ്ഞരും മറ്റു കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. സംഗീതാര്‍ച്ചനയ്ക്കു പുറമേ നൃത്തം, ഡാന്‍സ്, ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ടം തുള്ളല്‍, ചാക്യാര്‍ കൂത്ത്, തെയ്യം, കോലം, തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. ദിവസവും പ്രസാദം ഊട്ട് ഉണ്ടായിരിക്കും. വിജയദശമി നാളില്‍ വിദ്യാരംഭത്തിന് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: