പുത്തൂര്‍: എഴുകോണില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രഞ്ജിത്തിന്റെ വധിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ കുപ്രസിദ്ധ ഗുണ്ട പവിത്രേശ്വരം കൈതക്കോട് എഴുതനങ്ങാട് കരിക്കത്തില്‍ ചരുവിള പടിഞ്ഞാറ്റതില്‍ സുരേഷ് എന്ന വേടന് സുരേഷിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. ഇന്നലെ ഉച്ചയോടെ എഴുകോണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. 2012 മുതല്‍ ജില്ലാ കളക്ടര്‍ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിന് വിധിച്ചിരുന്നയാളാണ് വേടന്‍സുരേഷ്. അന്നു മുതല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. എഴുകോണ്‍, കല്ലട, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ നിരവധിതേസിലെ പ്രതിയാണ് പിടിയിലായ സുരേഷ്. കൂടാതെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത നാലോളം അബ്കാരികേസിലും ഇയാള്‍ ഒന്നാം പ്രതിയാണ്.
ആര്‍എസ്എസ് കല്ലുംമൂട് ശാഖാ മുഖ്യശിക്ഷകായിരുന്ന മേച്ചിറ രമ്യഭവനില്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു എന്നത് പോലീസിലെ ഇയാളുടെ ബന്ധം തെളിയിക്കുന്നതായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ രഞ്ജിത്ത് തലനാരിഴക്കാണ് രക്ഷപെട്ടത്.
ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന രഞ്ജിത്തിനെ ഒമ്പതംഗ അക്രമിസംഘം ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളുമായ അജിത്ത്, കണ്ടച്ചരുവിള അജിത്ത്, പവിത്രേശ്വരം അനുരാഗ്, ജയകൃഷ്ണന്, വേടന് സുരേഷിന്റെ അനുജന് സുഭാഷ്, പരപ്പില്‍കോണം സിജോമാത്യു, അനുജന് ജിജോമാത്യു, വെള്ളംപൊയ്ക അനി തുടങ്ങിയവരായിരുന്നു രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ ഒരാളെ മാത്രമാണ് ഇതിന് മുമ്പ് പിടികൂടിയിരുന്നത്. കൊല്ലം റൂറല്‍ എസ്പി ശശികുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി അനില്‍ദാസ്, സിഐ രമേശ്കുമാര്‍, എസ്ഐ മനോജ്, പോലീസുകാരായ ശിവശങ്കരന്‍പിള്ള, അജയന്, രാധാകൃഷ്ണന്, ആബീര്‍, ഷാജഹാന്, സൈബര്‍സെല്‍ ഓഫീസര്‍ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്. രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ വേടന് സുരേഷ് തൃശൂരും, ഗോവയിലും ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സിപിഎം നേതൃത്വമാണ്. ഇയാളുടെ ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന പോലീസ് സംഘം കൊട്ടാരക്കരയില്‍ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: