ആലപ്പുഴ: സിപിഎം വിമതനായി വിജയിച്ച് ഗ്രാപഞ്ചായത്ത് പ്രസിഡന്റായ വി. ധ്യാനസുതന് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം അണികളില്‍ പ്രതിഷേധമുയരുന്നു. വണ്ടാനം പടിഞ്ഞാറ് ബ്ളോക്ക് ഡിവിഷനിലാണ് ധ്യാനസുതന് സ്ഥാനാര്‍ത്ഥിയാകുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ വെല്ലുവിളികള്‍ മറികടന്നാണ് ഏരിയാക്കമ്മിറ്റി ധ്യാനസുതനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി പഞ്ചായത്തംഗമായ ധ്യാനസുതന് പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പതിനൊന്ന് സീറ്റുകള്‍ ലഭിച്ചിട്ടും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ സിപിഎം പിന്തുണയോടെ ധ്യാനസുതന് പ്രസിഡന്റാവുകയായിരുന്നു. ഇതിനിടയില്‍ രണ്ട് തവണ ധ്യാനസുതനെതിരെ അവിശ്വസപ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു.
സംസ്ഥാനരാഷ്ട്രീയത്തില്‍ത്തന്നെ വിവാദത്തിന് ഇടം നേടിയ പഞ്ചായത്തായി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മാറിയിരുന്നു. ഇതുവരെ പാര്‍ട്ടി അംഗത്വം ലഭിച്ചിട്ടില്ലാത്ത ധ്യാനസുതനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ഏരിയാനേതൃത്വം ധ്യാനസുതനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: