കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്നസാധ്യതയുള്ള പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ പോലീസ് മേധാവി പി എന്‍ ഉണ്ണിരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 770 പോളിങ് സ്റ്റേഷനുകളാണ് പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അതീവ പ്രശ്നസാധ്യതയുള്ള 505 ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുന്നതിന് 7500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കും. 205 ഗ്രൂപ്പ് പട്രോളിങ് വാഹനങ്ങളും ഉണ്ടാകും. 20 മുതല്‍ 25 വരെ മിനിറ്റ് ഇടവേളയില്‍ ഇവ പോളിങ് ബൂത്തുകള്‍ക്കിടയില്‍ പട്രോളിങ് നടത്തുമെന്ന് എസ് പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: