കണ്ണൂര്‍: തയ്യല്‍ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന് നടപടികള്‍ ഉദാരമാക്കുക, ക്ഷേമനിധി നിയമങ്ങളുടെ അപാകത പരിഹരിക്കുക, ക്ഷേമനിധി അംശാദായം ബാങ്ക് വഴി സ്വീകരിക്കുക, ക്ഷേമനിധി എല്ലാവര്‍ഷവും പുതുക്കുക, ആനുകൂല്യം കാലതാമസം കൂടാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ തയ്യല്‍ തൊഴിലാളി സംഘി(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ക്ഷേമനിധി ഓഫീസിന് മുന്നില്‍ സമാപിച്ചു. കേരള തയ്യല്‍ തൊഴിലാളി ഫെഡറേഷന് പ്രസിഡണ്ട് പി.കൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂര്‍സംഘ് ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി, ചുമട് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി കെ.പി.സതീശന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വനജാരാഘവന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: